BREAKING NEWS

‘സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിലിരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ആഘാതം; ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവർ ഒരു കൂസലുമില്ലാതെ വിലസി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ?’: പാർവ്വതി തിരുവോത്ത്

· · 1 min read
Share: Copied!

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന സോണിയ ഗാന്ധിക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കാൻ ആവേശം കാണിക്കുന്നവർ, ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും കുടുംബത്തിലെ ഏഴുപേരെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനോയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് പാർവതി വിമർശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘സോണിയ ഗാന്ധി സ്വന്തം ഭർത്താവിന്റെ മടിയിലിരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ആഘാതം. എന്നാൽ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവർ ഒരു കൂസലുമില്ലാതെ സ്വതന്ത്രരായി വിലസുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി രീതികൾ! അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള സംസ്കാരം, അല്ലേ സാർ!’ എന്നായിരുന്നു പാർവതിയുടെ കുറിപ്പ്. ബിൽക്കിസ് ബാനോ കേസിലെ പ്രതികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട നിയമനടപടികളും പരാമർശിച്ചായിരുന്നു വിമർശനം.

ഇതേ വിഷയത്തിൽ നേരത്തേ നടി സോനാക്ഷി സിൻഹയും പ്രതികരിച്ചിരുന്നു. വുമണിയ എന്ന സമൂഹമാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പ് പുനഃപ്രസിദ്ധീകരിച്ചായിരുന്നു സോനാക്ഷിയുടെ പ്രതികരണം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹപ്രകടനങ്ങളെ ചിലർ തെറ്റായി കാണുന്നതിനെ വിമർശിക്കുന്നതായിരുന്നു കുറിപ്പ്. ‘സ്നേഹശൂന്യവും പുരുഷാധിപത്യപരവുമായ ദാമ്പത്യങ്ങളിൽ ജീവിച്ച് ശീലിച്ചതുകൊണ്ടാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം ചിലർക്ക് സാമൂഹിക ലംഘനമായി തോന്നുന്നത്’ എന്നായിരുന്നു കുറിപ്പിലെ പരാമർശം.

നവംബർ 16-ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിന്റെ പ്രകാശനം. ചടങ്ങിൽ സംസാരിക്കവേ രാഹുൽ ഗാന്ധി കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ചതാണ് വിവാദത്തിന് വഴിവെച്ചത്.

‘എല്ലാ ദിവസവും ഭക്ഷണം കഴിക്കുമ്പോൾ അമ്മ അച്ഛന്റെ മടിയിലായിരുന്നു ഇരുന്നിരുന്നത്. അതൊരു സാധാരണ കാര്യമായാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെ വീടുകളിൽ പോകുമ്പോൾ അവരുടെ അച്ഛനമ്മമാർ അങ്ങനെ ഇരിക്കുന്നത് കാണാറില്ലായിരുന്നു. അപ്പോൾ നിങ്ങളുടെ അമ്മ എന്തുകൊണ്ടാണ് അച്ഛന്റെ മടിയിലിരിക്കാത്തതെന്ന് ഞാൻ അവരോട് ചോദിക്കുമായിരുന്നു’ എന്നായിരുന്നു രാഹുൽ പറഞ്ഞത്. കേംബ്രിഡ്ജിലെ വാഴ്‌സിറ്റി റെസ്റ്റോറന്റിൽവെച്ച് സോണിയയും രാജീവ് ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും അമരീന്ദർ സിങ്ങുമായി ഫോണിൽ സംസാരിക്കുന്നതിനിടെ തന്നെ ശ്രദ്ധിച്ചില്ലെന്ന കാരണത്താൽ സോണിയ രാജീവിനോട് പിണങ്ങിയതിനെക്കുറിച്ചും രാഹുൽ ഓർത്തെടുത്തു.

രാഹുലിന്റെ പരാമർശത്തിനെതിരേ ബി.ജെ.പി. നേതാക്കളും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗവും വിമർശനവുമായി രംഗത്തെത്തിയതോടെയാണ് സംഭവം ചർച്ചയായത്. വിമർശനങ്ങൾക്ക് മറുപടിയായി ഭയവും ദേഷ്യവും വിദ്വേഷവുമാണ് ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരെ സ്നേഹം അനുഭവിക്കുന്നതിൽനിന്നും പ്രകടിപ്പിക്കുന്നതിൽനിന്നും തടയുന്നതെന്ന് രാഹുൽ ഗാന്ധി നവംബർ 17-ന് എക്സിലൂടെ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026