BREAKING NEWS

അവസരവാദത്തിന് ഒരു പരിധിയൊക്കെയില്ലേ… അധികാര മോഹത്തിൽ പാർട്ടി വിട്ട് പോയവര്‍ക്ക് തിരിച്ചുവരുന്നവരാനുള്ള അവസാന ഇടമല്ല കോൺഗ്രസ്, പശ്ചാത്താപ വിവശത പരിശോധിക്കപ്പെടണം, അല്പസമയം പുറത്തുനിൽക്കട്ടെ, അവര്‍ അപമാനിച്ചത് കെ കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യത്തെ, പത്മജയ്ക്കെതിരെ ജിന്റോ ജോണ്‍

· · 1 min read
Share: Copied!

കൊച്ചി: അധികാര മോഹത്താൽ പാർട്ടി വിട്ട് മറ്റ് പാളയങ്ങളിൽ പോയി തിരിച്ചുവരുന്നവർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ് എന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പത്മജയെ തിരികെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫടക്കം രംഗതെത്തിയപ്പോഴാണ് വേറിട്ട ശബ്ദവുമായി ജിൻറോ കളം പിടിച്ചിട്ടുള്ളത്.

പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടതാണെന്നും, തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ അല്പം കാത്തുനിൽക്കട്ടെയെന്നും ജിന്റോ ജോൺ കുറിപ്പിൽ ആവശ്യപ്പെടുന്നു. രണ്ടര വർഷം മുൻപ് കോൺഗ്രസിൽ സ്ത്രീകൾക്ക് കസേരയില്ലെന്നും അവഗണന സഹിക്കാൻ വയ്യെന്നും പറഞ്ഞാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതെന്ന് ജിന്റോ ജോൺ ഓർമ്മിപ്പിച്ചു. എന്നാൽ സാധാരണ പ്രവർത്തകർ തെരുവിൽ പോരാടി കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചപ്പോൾ ബിജെപിയിൽ അവഗണന തോന്നുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പരിഹസിച്ചു.

പത്മജ പോയപ്പോൾ ഒരൊറ്റ പ്രവർത്തകനെയോ അനുഭാവിയെയോ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും, കെ. കരുണാകരൻ എന്ന എക്കാലത്തെയും ലീഡറുടെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് അവർ അപമാനിച്ചതെന്നും ജിന്റോ ആരോപിച്ചു.ആര് വന്നാലും സ്വീകരിക്കാമെങ്കിലും അതിന് പ്രവർത്തകർക്കും പൊതുജനങ്ങൾക്കും മനസ്സിലാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം സർവ്വസൗകര്യങ്ങളും അനുഭവിച്ച ശേഷം കൂടുതൽ മെച്ചങ്ങൾക്കായി പാർട്ടിയെ ഇട്ടെറിഞ്ഞു പോയവർ ഇനിയും ഉപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അകന്ന സാധാരണ പ്രവർത്തകർക്ക് പോലും തിരികെ വരാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്നിരിക്കെ, പ്രവർത്തകരെ ആക്ഷേപിച്ചു പോയവർക്ക് എളുപ്പത്തിൽ കയറിവരാനുള്ള ഇടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണമെന്ന് ജിന്റോ ജോൺ ആവശ്യപ്പെട്ടു. താൽക്കാലിക ഭാഗ്യാന്വേഷികളായി ബിജെപി വിടുന്നവർ അല്പസമയം പുറത്തുനിൽക്കട്ടെയെന്നും രാഷ്ട്രീയ വ്യക്തത വരുത്തട്ടെയെന്നും പറഞ്ഞ അദ്ദേഹം, തിരക്കിട്ട് സ്വാഗതം ചെയ്യാൻ നിൽക്കുന്ന നേതാക്കളെയും വിമർശിച്ചു. അവസരവാദത്തിന് ഒരു പരിധിയൊക്കെയില്ലേ എന്ന് പൊതുജനങ്ങൾ ചോദിക്കുമ്പോൾ പ്രവർത്തകർക്ക് മറുപടി പറയേണ്ടതുണ്ടെന്നും, കോൺഗ്രസിൽ കിട്ടാത്ത ‘സ്വാതന്ത്ര്യം’ ആവോളം അനുഭവിച്ച ശേഷം മതി സ്വാഗതവിളംബരങ്ങളെന്നും വ്യക്തമാക്കിയാണ് ജിന്റോ ജോൺ കുറിപ്പ് അവസാനിപ്പിക്കുന്നത്.

BREAKING NEWS
പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം, യൂത്ത് കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
19 Nov 2026
BREAKING NEWS
2035 ആകുമ്പോഴേയ്ക്കും മുസ്ലീങ്ങൾ ആ​ഗോള ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തും; ക്രൈസ്തവരെ മറികടക്കും; ഹിന്ദുക്കളുടെ ആകെ എണ്ണത്തിൽ വർധനവുണ്ടാകുമെങ്കിലും ജനസംഖ്യയിലെ ശതമാനക്കണക്കിൽ കുറവുണ്ടാകും
19 Nov 2026
BREAKING NEWS
'കള്ളക്കേസ് പൊളിഞ്ഞു, ലീഗ് മാപ്പുപറയണം; സിപിഎമ്മിന് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എന്നെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ചു; കോൺ​ഗ്രസും ലീ​ഗും പോലീസുകാരെ പാവകളിപ്പിച്ചു '; അരിയിൽ ഷുക്കൂർ വധക്കേസ് വിധിയ്ക്ക് പിന്നാലെ പി. ജയരാജൻ
19 Nov 2026
BREAKING NEWS
സിപിഎം പ്രവർത്തകർ തങ്ങളു‌ടെ പിറകെയുണ്ടെന്ന് കണ്ട് 5 അം​ഗസംഘം അഭയം പ്രാപിച്ചത് ആലയിൽ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽ, വീട് നശിപ്പിക്കുമെന്ന  ഭീഷണിയിൽ പുറത്തുപോകാൻ ആവശ്യപ്പെട്ട് വീട്ടുകാർ, അവിടെയും രക്ഷയില്ലാതെ ജീവനും കൈയിൽ പിടിച്ച് അഞ്ചുപേരും വാതിൽ തുറന്ന് പുറത്തേക്കോടി, ഷുക്കൂർ ഓടിയത് വള്ളുവൻകടവ് എടോത...
19 Nov 2026