BREAKING NEWS

സിപിഎം പ്രവർത്തകർ തങ്ങളു‌ടെ പിറകെയുണ്ടെന്ന് കണ്ട് 5 അം​ഗസംഘം അഭയം പ്രാപിച്ചത് ആലയിൽ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽ, വീട് നശിപ്പിക്കുമെന്ന  ഭീഷണിയിൽ പുറത്തുപോകാൻ ആവശ്യപ്പെട്ട് വീട്ടുകാർ, അവിടെയും രക്ഷയില്ലാതെ ജീവനും കൈയിൽ പിടിച്ച് അഞ്ചുപേരും വാതിൽ തുറന്ന് പുറത്തേക്കോടി, ഷുക്കൂർ ഓടിയത് വള്ളുവൻകടവ് എടോത്ത് വയൽ കൈപ്പാട് ഭാഗത്തേക്ക്, വെട്ടേറ്റത് അവിടെവെച്ച്….

· · 1 min read
Share: Copied!

ചെറുകുന്ന്: സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി നേതാക്കൾക്ക് അനുകൂലമായി വന്നിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എംഎൽഎ ആയിരുന്ന ടി.വി. രാജേഷും പ്രതികളായ കേസ് എതിരാളികൾക്കിടയിൽ വൻ തോതിൽ ചർച്ചയായിരുന്നു. വിധിക്കായി കേരളം ഉറ്റുനോക്കിയിരുന്നുവെന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ, സിബിഐ കോടതി തെളിവുകളുടെ അഭാവത്തിൽ ഇരുവരേയും വെറുതെവിട്ടുകൊണ്ടാണ് ഇന്ന് ഉത്തരവിട്ടത്.

2012ൽ നടന്ന ഷുക്കൂർ വധക്കേസിൽ 33 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 18 പേരെയാണ് സിബിഐ കോടതി വെറുതെ വിട്ടത്. 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു.

കേസിനാസ്പദമായ സംഭവം ഇങ്ങനെ

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻറെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് 2012-ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തളിപ്പറമ്പ് പട്ടുവം അരിയിലുണ്ടായ അക്രമത്തിന് തുടർച്ചയായാണ് കീഴറയിൽ ആക്രമം ഉണ്ടായത്. ചെറുകുന്ന് മിഷൻ ആസ്പത്രിയിലേക്ക് പട്ടുവം പുഴ കടന്നെത്തിയ ലീഗ് പ്രവർത്തകർക്കെതിരെയായിരുന്നു അക്രമം. ഇതോടെ പട്ടുവം പുഴകടന്ന് ലീഗ് പ്രവർത്തകരായ അഞ്ചുപേർ കീഴറയിലെത്തി.

തങ്ങളെ സിപിഎം പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം കീഴറയിൽ സുഹൃത്തായ ആലയിൽ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽ അഭയം പ്രാപിച്ചു. ഇതറിഞ്ഞ് നൂറോളം സിപിഎം പ്രവർത്തകർ മുഹമ്മദ്കുഞ്ഞിയുടെ വീട് വളഞ്ഞു. ഈ അഞ്ചുപേരെയും പുറത്തിറക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട് നശിപ്പിക്കും എന്നറിഞ്ഞ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുകാർ ഇവരോട് പുറത്തേക്ക് പോകാൻ അഭ്യർഥിച്ചു. രക്ഷയില്ലാതെ അഞ്ചുപേരും വാതിൽ തുറന്ന് പുറത്തേക്കോടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഷുക്കൂറിനേയും സക്കറിയയേയും സി.പി.എം. പ്രവർത്തകരാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്. ഒരുസംഘം സക്കറിയയെ മർദിക്കുമ്പോൾ മറ്റൊരു സംഘം ഷുക്കൂറിനേയും മർദിക്കുകയായിരുന്നു എന്നാണ് സക്കറിയയുടെ മൊഴി.

സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷുക്കൂർ വള്ളുവൻകടവ് എടോത്ത് വയൽ കൈപ്പാട് ഭാഗത്തേക്കാണ് ഓടിയത്. അവിടെവെച്ചായിരുന്നു വെട്ടേറ്റത്. ബാക്കി മൂന്നുപേർ വേറൊരു വഴി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സക്കറിയയെ പോലീസെത്തിയാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട്, ഷുക്കൂറിനെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു. നാട്ടുകാരിലൊരാളാണ് ഷുക്കൂർ കൈപ്പാട് ഭാഗത്ത് വയലിൽ കിടക്കുന്നുണ്ടെന്നറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കൈപ്പാടിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടെന്ന് കണ്ടെത്തി. രക്തം വയലിലെ വരമ്പത്താണുള്ളത്. പോലീസെത്തിയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റിയത്. അതേസമയം, അക്രമികൾ വീട് വളഞ്ഞ സംഭവം ലീഗ് പ്രവർത്തകരും നാട്ടുകാരും കണ്ണപുരം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും പോലീസെത്താൻ വൈകിയതാണ് ഷുക്കൂറിന്റെ കൊലപാതകത്തിൽ എത്തിച്ചതെന്ന് ആക്ഷേപം അന്ന് ഉയർന്നിരുന്നു.

BREAKING NEWS
'കള്ളക്കേസ് പൊളിഞ്ഞു, ലീഗ് മാപ്പുപറയണം; സിപിഎമ്മിന് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എന്നെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ചു; കോൺ​ഗ്രസും ലീ​ഗും പോലീസുകാരെ പാവകളിപ്പിച്ചു '; അരിയിൽ ഷുക്കൂർ വധക്കേസ് വിധിയ്ക്ക് പിന്നാലെ പി. ജയരാജൻ
19 Nov 2026
BREAKING NEWS
ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം... ബിജെപി വിട്ടത് നല്ല തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
19 Nov 2026
BREAKING NEWS
ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം, ആശുപത്രിയിൽ കിടന്ന തങ്ങൾക്കെതിരെ ഗൂഢാലോചനാ കുറ്റം കെട്ടിച്ചമച്ചു, കോടതി വിധിയോടെ ആ സിദ്ധാന്തം തകർന്നു- പി ജയരാജന്‍
19 Nov 2026
BREAKING NEWS
'ഞാനല്ല പാർട്ടിയിലെത്തിച്ചത്';പത്മജയുടെ രാജിയിൽ മറുപടി പറയേണ്ടത് ബിജെപി നേതൃത്വം; ’സങ്കടകരം’, ഷുക്കൂർ വധക്കേസ് വിധിയിലും പ്രതികരിച്ച് സുരേഷ് ഗോപി
19 Nov 2026