BREAKING NEWS

പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം, യൂത്ത് കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

· · 1 min read
Share: Copied!

തൃശ്ശൂർ: പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി.) സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. മുൻ പാർലമെന്റ് അംഗം വിഎം സുധീരൻ സമർപ്പിച്ച പരാതിയിന്മേലാണ് കമ്മീഷന്റെ ഈ നിർണ്ണായക നടപടി. സുജിത്ത് കടുത്ത ശാരീരിക മർദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, നടപടിക്രമങ്ങളുടെ ഭാഗമായി ഇരയായ വ്യക്തിക്ക് 50,000 രൂപ ധനസഹായം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു.

വിഷയം വിശദമായി പരിശോധിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട ചെലവുകൾ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിലെ ‘2075-00-800-15-NP(C)’ എന്ന അക്കൗണ്ട് ഹെഡിൽ നിന്ന് വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായതിൽ സന്തോഷമുണ്ടെങ്കിലും, തന്നെ ക്രൂരമായി ആക്രമിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്ന് സുജിത്ത് വ്യക്തമാക്കി.

 

BREAKING NEWS
അവസരവാദത്തിന് ഒരു പരിധിയൊക്കെയില്ലേ... അധികാര മോഹത്തിൽ പാർട്ടി വിട്ട് പോയവര്‍ക്ക് തിരിച്ചുവരുന്നവരാനുള്ള അവസാന ഇടമല്ല കോൺഗ്രസ്, പശ്ചാത്താപ വിവശത പരിശോധിക്കപ്പെടണം, അല്പസമയം പുറത്തുനിൽക്കട്ടെ, അവര്‍ അപമാനിച്ചത് കെ കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യത്തെ, പത്മജയ്ക്കെതിരെ ജിന്റോ ജോണ്‍
19 Nov 2026
BREAKING NEWS
2035 ആകുമ്പോഴേയ്ക്കും മുസ്ലീങ്ങൾ ആ​ഗോള ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തും; ക്രൈസ്തവരെ മറികടക്കും; ഹിന്ദുക്കളുടെ ആകെ എണ്ണത്തിൽ വർധനവുണ്ടാകുമെങ്കിലും ജനസംഖ്യയിലെ ശതമാനക്കണക്കിൽ കുറവുണ്ടാകും
19 Nov 2026
BREAKING NEWS
'കള്ളക്കേസ് പൊളിഞ്ഞു, ലീഗ് മാപ്പുപറയണം; സിപിഎമ്മിന് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എന്നെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ചു; കോൺ​ഗ്രസും ലീ​ഗും പോലീസുകാരെ പാവകളിപ്പിച്ചു '; അരിയിൽ ഷുക്കൂർ വധക്കേസ് വിധിയ്ക്ക് പിന്നാലെ പി. ജയരാജൻ
19 Nov 2026
BREAKING NEWS
സിപിഎം പ്രവർത്തകർ തങ്ങളു‌ടെ പിറകെയുണ്ടെന്ന് കണ്ട് 5 അം​ഗസംഘം അഭയം പ്രാപിച്ചത് ആലയിൽ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽ, വീട് നശിപ്പിക്കുമെന്ന  ഭീഷണിയിൽ പുറത്തുപോകാൻ ആവശ്യപ്പെട്ട് വീട്ടുകാർ, അവിടെയും രക്ഷയില്ലാതെ ജീവനും കൈയിൽ പിടിച്ച് അഞ്ചുപേരും വാതിൽ തുറന്ന് പുറത്തേക്കോടി, ഷുക്കൂർ ഓടിയത് വള്ളുവൻകടവ് എടോത...
19 Nov 2026