BREAKING NEWS

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം… ബിജെപി വിട്ടത് നല്ല തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡരുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്നാണ് മനസിലാക്കുന്നത്.

ഇതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.

പത്മജയുടെ രാജി നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ പ്രതികരിച്ചു. സ്നേഹോഷ്മളമായ ബന്ധമാണ് പത്മജയുമായി ഉള്ളതെന്നും പരാതികൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

BREAKING NEWS
'കള്ളക്കേസ് പൊളിഞ്ഞു, ലീഗ് മാപ്പുപറയണം; സിപിഎമ്മിന് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എന്നെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ചു; കോൺ​ഗ്രസും ലീ​ഗും പോലീസുകാരെ പാവകളിപ്പിച്ചു '; അരിയിൽ ഷുക്കൂർ വധക്കേസ് വിധിയ്ക്ക് പിന്നാലെ പി. ജയരാജൻ
19 Nov 2026
BREAKING NEWS
സിപിഎം പ്രവർത്തകർ തങ്ങളു‌ടെ പിറകെയുണ്ടെന്ന് കണ്ട് 5 അം​ഗസംഘം അഭയം പ്രാപിച്ചത് ആലയിൽ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽ, വീട് നശിപ്പിക്കുമെന്ന  ഭീഷണിയിൽ പുറത്തുപോകാൻ ആവശ്യപ്പെട്ട് വീട്ടുകാർ, അവിടെയും രക്ഷയില്ലാതെ ജീവനും കൈയിൽ പിടിച്ച് അഞ്ചുപേരും വാതിൽ തുറന്ന് പുറത്തേക്കോടി, ഷുക്കൂർ ഓടിയത് വള്ളുവൻകടവ് എടോത...
19 Nov 2026
BREAKING NEWS
ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം, ആശുപത്രിയിൽ കിടന്ന തങ്ങൾക്കെതിരെ ഗൂഢാലോചനാ കുറ്റം കെട്ടിച്ചമച്ചു, കോടതി വിധിയോടെ ആ സിദ്ധാന്തം തകർന്നു- പി ജയരാജന്‍
19 Nov 2026
BREAKING NEWS
'ഞാനല്ല പാർട്ടിയിലെത്തിച്ചത്';പത്മജയുടെ രാജിയിൽ മറുപടി പറയേണ്ടത് ബിജെപി നേതൃത്വം; ’സങ്കടകരം’, ഷുക്കൂർ വധക്കേസ് വിധിയിലും പ്രതികരിച്ച് സുരേഷ് ഗോപി
19 Nov 2026