BREAKING NEWS

പദവിക്ക് വേണ്ടി ഇത്ര ധൃതിപിടിക്കാനായിട്ടില്ല, നിങ്ങളെല്ലാവരും എനിക്ക് കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല, ആര്‍ക്കാണ് ഇവിടെ പരിഗണന ലഭിച്ചത്? ചാനലുകാര്‍ എന്തെങ്കിലും പദവി കൊടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ, പി വി അന്‍വറിനെ പരിഹസിച്ച് പിഎംഎ സലാം

· · 1 min read
Share: Copied!

മലപ്പുറം: പി വി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ്. യുഡിഎഫില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് പറയാന്‍ തക്ക സമയമായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് അന്‍വര്‍ കത്ത് നല്‍കുകയും കത്ത് നല്‍കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്ത പശ്ചാതലത്തിലാണ് സലാമിന്റെ പ്രതികരണം. പദവിക്ക് വേണ്ടി ഇത്ര ധൃതിപിടിക്കാനുമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ആവശ്യങ്ങള്‍ പറയാന്‍ അതിന്റേതായ വേദികളുണ്ടെന്നും, പുറത്ത് കലഹിച്ചിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ അര്‍ഹിക്കുന്ന പദവിയാണോ കെടിഡിസി എന്ന് ചോദിച്ചാല്‍ മറുപടി പറയാനില്ല. യുഡിഎഫുമായി സഹകരിച്ച് നില്‍ക്കുന്നയാളെന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ.

ചാനലുകാരോട് അതൃപ്തി പറഞ്ഞതുകൊണ്ട് ചാനലുകാര്‍ എന്തെങ്കിലും പദവി കൊടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും സലാം പരിഹസിച്ചു. ‘പരിഗണന കിട്ടിയില്ല എന്ന് പറയാന്‍ മാത്രം സമയം ആയിട്ടില്ലല്ലോ. ആര്‍ക്കാണ് ഇവിടെ പരിഗണന ലഭിച്ചത്? ആര്‍ക്കും കിട്ടിയിട്ടില്ല.

മുസ്‌ലിം ലീഗിലെ ഉന്നതരായ പല നേതാക്കള്‍ക്കും പരിഗണന ലഭിച്ചിട്ടില്ല. ഞാന്‍ പോലും ചാര്‍ജെടുത്തിട്ടില്ല. നിങ്ങളെല്ലാവരും എനിക്ക് കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല, ഞാന്‍ ചാര്‍ജെടുത്തിട്ടുമില്ല. അതുപോലെ കോണ്‍ഗ്രസിലെയും പല നേതാക്കള്‍ക്കും പരിഗണന കിട്ടിയിട്ടില്ല. അതുകൊണ്ട് അന്‍വര്‍ ധൃതി പിടിക്കാനുള്ള സമയം ആയിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു,

BREAKING NEWS
അവിഹിത ബന്ധം കണ്ടുപിടിച്ചു, ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു, ഭാര്യയും കാമുകനും കുറ്റക്കാര്‍
19 Nov 2026
BREAKING NEWS
"എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ"... ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്... ബിജെപിയിൽ നിന്ന് രാജി വച്ച് പത്മജാ വേണുഗോപാൽ
19 Nov 2026
BREAKING NEWS
'India is playing a whole new game'... ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ... 'ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി'- കമെന്റ്
19 Nov 2026
CRIME
മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം
19 Nov 2026