BREAKING NEWS

അവിഹിത ബന്ധം കണ്ടുപിടിച്ചു, ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു, ഭാര്യയും കാമുകനും കുറ്റക്കാര്‍

· · 1 min read
Share: Copied!

കണ്ണൂർ: പയ്യാവൂരിൽ ബാബു തോണിപ്പാറക്കലിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ജാൻസി ബാബുവും ആൺസുഹൃത്ത് ജോബി ജെയിംസും കുറ്റക്കാർ. 2017ൽ നടന്ന കൊലപാതകക്കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച ശിക്ഷ വിധിക്കും. 2017 നവംബർ എട്ടിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറക്കഗുളിക നൽകി ബോധരഹിതനാക്കിയ ശേഷം ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യ ജാൻസിയും ഓട്ടോ ഡ്രൈവറായ ആൺസുഹൃത്ത് ജോബി ജെയിംസും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതകത്തിന് പിന്നാലെ ഭർത്താവ് മരിച്ചുകിടക്കുന്നതായി നാട്ടുകാരെ വിളിച്ചുവരുത്തി അറിയിച്ചത് ജാൻസിയായിരുന്നു. സ്വാഭാവിക മരണമെന്ന നിലയിലാണ് ആദ്യം സംഭവം വിലയിരുത്തപ്പെട്ടത്. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചതിന്റെ ലക്ഷണങ്ങളും ശരീരത്തിൽ ഉറക്കഗുളികയുടെ സാന്നിധ്യവും കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്.കേസിന്റെ വിചാരണയ്‌ക്കിടെ പ്രതികൾ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ഈ ചിത്രങ്ങൾ ബാബു കണ്ടതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വാദിച്ചു.

27 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ജാൻസി നൽകിയ മൊഴികളിലെ വൈരുധ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. ഭർത്താവ് മരിച്ച സമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും അമ്മയുടെ വീട്ടിലായിരുന്നുവെന്നുമായിരുന്നു ജാൻസിയുടെ വാദം. എന്നാൽ ബസ് യാത്രയുടെ സമയക്രമം ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി ജാൻസിയുടെ വാദം തെറ്റാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജെന്നിയാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

BREAKING NEWS
പദവിക്ക് വേണ്ടി ഇത്ര ധൃതിപിടിക്കാനായിട്ടില്ല, നിങ്ങളെല്ലാവരും എനിക്ക് കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല, ആര്‍ക്കാണ് ഇവിടെ പരിഗണന ലഭിച്ചത്? ചാനലുകാര്‍ എന്തെങ്കിലും പദവി കൊടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ, പി വി അന്‍വറിനെ പരിഹസിച്ച് പിഎംഎ സലാം
19 Nov 2026
BREAKING NEWS
"എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ"... ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്... ബിജെപിയിൽ നിന്ന് രാജി വച്ച് പത്മജാ വേണുഗോപാൽ
19 Nov 2026
BREAKING NEWS
'India is playing a whole new game'... ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ... 'ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി'- കമെന്റ്
19 Nov 2026
CRIME
മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം
19 Nov 2026