BREAKING NEWS

നാട്ടിലുള്ളത് മാസത്തില്‍ അഞ്ച് ദിവസം മാത്രം, പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ല, രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം. പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ലെന്നതാണ് നേതാക്കളുടെ പരാതി. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയോ കൃത്യമായി കോര്‍കമ്മിറ്റി വിളിക്കുകയോ ചെയ്യുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.

സമരപരിപാടികളിലും അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. മാസത്തില്‍ അഞ്ച് ദിവസം മാത്രം നാട്ടിലുള്ള അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ വിദേശത്തുള്ള രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്ന പത്മജ വേണുഗോപാലിന്റെ പരാതിയും അറിഞ്ഞിട്ടില്ലെന്നാണ് വിവരം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ കൂടിയായ പത്മജ വേണുഗോപാലിന്റെ പാര്‍ട്ടി പ്രവേശനം വലിയ ആഘോഷമാക്കിയ ബിജെപി അവര്‍ പാര്‍ട്ടി വിടുന്ന ഘട്ടത്തില്‍ അനുനയത്തിന് പോലും ശ്രമിച്ചിട്ടില്ല. അതിന് മുന്‍കൈ എടുക്കേണ്ട രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ ലണ്ടനിലാണ്. ഇനി പത്ത് ദിവസം കഴിഞ്ഞ് മാത്രമെ മടങ്ങുകയുള്ളൂ.

CRIME
മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം
19 Nov 2026
BREAKING NEWS
'India is playing a whole new game'... ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ... 'ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി'- കമെന്റ്
19 Nov 2026
BREAKING NEWS
'ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടിമുറിയിലും കോടതിയിലുമില്ല', എസ്എച്ച്ഒയുടെ മൊഴി; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ പുതിയ ട്വിസ്റ്റ്
19 Nov 2026
BREAKING NEWS
"ഭയം കാരണം പല സാക്ഷികളും കോടതി മുറ്റത്തുനിന്നുതന്നെ മടങ്ങിപ്പോയി....ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ!! യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്, വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു, നിയമപോരാട്ടം തുടരും"- കുഞ്ഞാലിക്കുട്ടി
19 Nov 2026