CRIME

മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം

· · 1 min read
Share: Copied!

ചെന്നൈ: അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തതിന് മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർഥിയെ ക്ലാസ് മുറിയിൽ കൈകൾ കെട്ടിയിട്ടതായി പരാതി. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. വിനൈൽ ഷീറ്റിൽ പൊതിഞ്ഞശേഷം കുട്ടിയുടെ കൈകൾ കെട്ടിയിട്ടതായാണ് പരാതി. സംഭവത്തിൽ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തു.

ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും വ്യക്തമാണ്. വനിതാ അറ്റൻഡറാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതെന്നും അധ്യാപിക ഇതിന് സാക്ഷിയായി നിന്നെന്നുമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. കെട്ടിയിട്ട നിലയിൽ കുട്ടി താഴെ വീണതിനെ തുടർന്നാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിതാവ് വിവരം അന്വേഷിച്ചത്. അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി നിലവിളിക്കുമ്പോൾ മറ്റ് വിദ്യാർഥികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിലുണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് തിരുത്തുറൈപൂണ്ടി പൊലീസിൽ പരാതി നൽകി. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഇരുവരെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്‌മെന്റും അറിയിച്ചു.

 

BREAKING NEWS
"എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ"... ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്... ബിജെപിയിൽ നിന്ന് രാജി വച്ച് പത്മജാ വേണുഗോപാൽ
19 Nov 2026
BREAKING NEWS
'India is playing a whole new game'... ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ... 'ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി'- കമെന്റ്
19 Nov 2026
BREAKING NEWS
നാട്ടിലുള്ളത് മാസത്തില്‍ അഞ്ച് ദിവസം മാത്രം, പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ല, രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി
19 Nov 2026
BREAKING NEWS
'ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടിമുറിയിലും കോടതിയിലുമില്ല', എസ്എച്ച്ഒയുടെ മൊഴി; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ പുതിയ ട്വിസ്റ്റ്
19 Nov 2026