BREAKING NEWS

‘ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടിമുറിയിലും കോടതിയിലുമില്ല’, എസ്എച്ച്ഒയുടെ മൊഴി; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ പുതിയ ട്വിസ്റ്റ്

· · 1 min read
Share: Copied!

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യപ്രേരണ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കൂടുതൽ വീഴ്ചകൾ പുറത്ത്. യുവതി ജീവനൊടുക്കാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്നാണ് നിലവിലെ ഏനാത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ മൊഴി നൽകിയത്. കേസിലെ നിർണായക തെളിവായ ഷാൾ കോടതിയിലോ ഏനാത്ത് സ്റ്റേഷനിലെ തൊണ്ടിമുറിയിലോ ഇല്ല. ഷാൾ തൊണ്ടിമുറിയിൽ ഇല്ലെന്ന് നിലവിലെ എസ്എച്ച്ഒ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് വിവരം.

സഹപ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുൻപാണ് ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി സുഹൈലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ 35കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു മരിച്ച യുവതി.

ഏനാത്ത് പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന സുഹൈലിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഓരോന്നായി പുറത്തുവന്നത്.

മരിക്കുന്നതിന് മുൻപ് യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം, സുഹൈലിന്റെ അറസ്റ്റിലേക്ക് നയിച്ച ആത്മഹത്യാക്കുറിപ്പുകളെക്കുറിച്ചും ദുരൂഹതകൾ തുടരുകയാണ്.

ഇതിനിടെ, ഏനാത്ത് പൊലീസിന്റെ വീഴ്ചകൾ ആരോപിച്ച് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവതിക്ക് ഭർത്താവിൽനിന്ന് മർദനമേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സിഐ, എസ്ഐയോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടന്ന 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് ഇതുസംബന്ധിച്ച സംഭാഷണം നടന്നത്.

“ഭയം കാരണം പല സാക്ഷികളും കോടതി മുറ്റത്തുനിന്നുതന്നെ മടങ്ങിപ്പോയി….ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ!! യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്, വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു, നിയമപോരാട്ടം തുടരും”- കുഞ്ഞാലിക്കുട്ടി

CRIME
മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം
19 Nov 2026
BREAKING NEWS
നാട്ടിലുള്ളത് മാസത്തില്‍ അഞ്ച് ദിവസം മാത്രം, പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ല, രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി
19 Nov 2026
BREAKING NEWS
'India is playing a whole new game'... ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ... 'ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി'- കമെന്റ്
19 Nov 2026
BREAKING NEWS
"ഭയം കാരണം പല സാക്ഷികളും കോടതി മുറ്റത്തുനിന്നുതന്നെ മടങ്ങിപ്പോയി....ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ!! യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്, വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു, നിയമപോരാട്ടം തുടരും"- കുഞ്ഞാലിക്കുട്ടി
19 Nov 2026