BREAKING NEWS

കാനഡയിൽ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം, തുഷാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമെന്ന് പ്രാഥമിക നി​ഗമനം, അന്വേഷണം ഏറ്റെടുത്ത് പ്രത്യേക സംഘം

· · 1 min read
Share: Copied!

കാനഡ: ബ്രിട്ടീഷ് കൊളംബിയയിൽ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതക അന്വേഷണം ആരംഭിച്ചു. 25കാരനായ തുഷാർ ശർമയുടെ മൃതദേഹമാണ് ലാംഗ്ലി മേഖലയിലെ കാറിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

സറേയിൽ താമസിച്ചിരുന്ന തുഷാറിനെ കാറിനുള്ളിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ഒക്ടോബർ 29ന് രാത്രി 10.30ഓടെയാണ് ലാംഗ്ലിയിലെ റാൾലിൻസൺ ക്രസന്റ് പ്രദേശത്ത് വാഹനം കത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഉടൻതന്നെ ലാംഗ്ലി പൊലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടെ കാറിനുള്ളിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അന്വേഷണം ഏറ്റെടുത്തു. ലാംഗ്ലി ആർസിഎംപി, ഫോറൻസിക് വിദഗ്ധർ, ബിസി കൊറോണേഴ്സ് സർവീസ് എന്നിവരും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.

തുഷാറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും സംഭവത്തിന് മുമ്പുള്ള കാര്യങ്ങൾ പുനർനിർമിക്കുന്നതിനുമാണ് അന്വേഷണസംഘത്തിന്റെ ശ്രമം. മരണത്തിന് മുമ്പ് തുഷാർ എവിടെയൊക്കെയായിരുന്നു, ആരുമായൊക്കെയാണ് ബന്ധപ്പെട്ടിരുന്നത് തുടങ്ങിയ വിവരങ്ങളും ശേഖരിച്ചുവരികയാണ്. തുഷാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കാനഡയിൽ അധികം സുഹൃത്തുക്കളോ വിപുലമായ സൗഹൃദവലയമോ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തുഷാറിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അന്വേഷണസംഘം വിവരങ്ങൾ തേടുന്നുണ്ടെന്ന് IHIT സെർജന്റ് ഫ്രെഡ ഫങ് പറഞ്ഞു. വിദേശത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. തുഷാറിന്റെ വ്യക്തിജീവിതം, ദൈനംദിന ജീവിതരീതി, മരണത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ തുഷാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക സംശയം. ആരോടെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായിരുന്നോ, അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ എത്രപേർക്ക് പങ്കുണ്ടെന്നും കൊലപാതകത്തിന് ശേഷം വാഹനം കത്തിച്ചത് എന്തിനാണെന്നും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണസംഘം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംഭവസമയത്ത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, സംശയാസ്പദമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ അന്വേഷണത്തിന് സഹായകമാകുമെന്നും പൊലീസ് അറിയിച്ചു.

ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച് മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തി, ശേഷം സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തി… സിബിഐ കണ്ടെത്തൽ!! അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ!! പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെ‌ടെ 33 പ്രതികൾ, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് 19-ാം പ്രതി

BREAKING NEWS
സ്വർണം തളർന്നു; കേരളത്തിൽ പവൻ വില 96,000 രൂപയ്ക്കും താഴെ; തുടർച്ചയായ ഇടിവിന് താൽക്കാലിക വിലത്താങ്ങിന് സാധ്യതയുണ്ടോ?
19 Nov 2026
BREAKING NEWS
​ഗാസയിൽ നിന്ന് പലായനം ചെയ്യുന്ന പലസ്തീനികളെ തിരിച്ചറിയാൻ ഇസ്രയേൽ സൈന്യവും ആമസോണും കൈകോർത്തു, ആമസോൺ ക്ലൗഡിലേക്ക് സൈന്യം അപ്‌ലോഡ് ചെയ്ത് 35 ലക്ഷം പലസ്തീനികളുടെ ചിത്രങ്ങൾ, മുഖം തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ചു- റിപ്പോർട്ട്
19 Nov 2026
BREAKING NEWS
ഗാസയിൽ അഭയാർഥി ക്യാംപിന് സമീപം ഇസ്രയേൽ ആക്രമണം; നുസൈറാത്തിൽ പീരങ്കിവർഷം, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് മരണം; പലായനം ചെയ്ത് ജനങ്ങൾ
19 Nov 2026
BREAKING NEWS
ഉമര്‍ കുടുംബത്തോടെ ക്രിമിനല്‍സാണ്, ബോണ്‍ ക്രിമിനലിന്റെ കയ്യില്‍ നിന്നും തെളിവുകള്‍ കിട്ടിയത് അന്വേഷണ മികവുകൊണ്ട്, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുള്ള പ്രായപരിധി പതിമൂന്നായി കുറയ്ക്കണം- കൊല്ലപ്പെട്ട അഭിറാമിന്റെ സഹോദരി
19 Nov 2026