BREAKING NEWS

ഉമര്‍ കുടുംബത്തോടെ ക്രിമിനല്‍സാണ്, ബോണ്‍ ക്രിമിനലിന്റെ കയ്യില്‍ നിന്നും തെളിവുകള്‍ കിട്ടിയത് അന്വേഷണ മികവുകൊണ്ട്, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുള്ള പ്രായപരിധി പതിമൂന്നായി കുറയ്ക്കണം- കൊല്ലപ്പെട്ട അഭിറാമിന്റെ സഹോദരി

· · 1 min read
Share: Copied!

തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുള്ള പ്രായപരിധി പതിമൂന്നായി കുറയ്ക്കണമെന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ കൊല്ലപ്പെട്ട പതിനേഴുകാരന്‍ അഭിറാമിന്റെ സഹോദരി ആര്യ. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം. അന്വേഷണത്തില്‍ തൃപ്തിയെന്നുണ്ടെന്നും ഉറപ്പായും നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും ആര്യ പറഞ്ഞു. അന്വേഷണം വളരെ നല്ല നിലയില്‍ മുന്നോട്ടുപോകുന്നുവെന്നും ആര്യ പറഞ്ഞു.

ബോണ്‍ ക്രിമിനലിന്റെ കയ്യില്‍ നിന്നും നിര്‍ണായക തെളിവുകള്‍ എടുക്കാന്‍ ആയത് അന്വേഷണ മികവുകൊണ്ടാണ്. പ്രതികള്‍ വെല്‍ പ്ലാന്റായിരുന്നു. ഉമര്‍ കുടുംബത്തോടെ ക്രിമിനല്‍സാണ്. ഉറപ്പായാലും നീതി കിട്ടും. ഈ കേസില്‍ ഏറ്റവും വലിയ തെളിവുകളായ ബെല്‍റ്റും മൊബൈല്‍ ഫോണുമാണ് ഇന്നലെ കിട്ടിയത്. ഇവരെ നാല് പേരെയും പൂട്ടാന്‍ ഈ തെളിവ് മതി. അഭിറാമിന്റേത് അസാധാരണ കൊലപാതകമെന്നും സഹോദരി പറഞ്ഞു.

അഭിറാമിനെ തന്നെയാണോ ലക്ഷ്യം വച്ചത് എന്ന് അറിയില്ല. എന്തിന് കൊന്നു എന്ന് ഇപ്പോഴും അറിയില്ല. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം. ഇല്ലെങ്കില്‍ ഞങ്ങളെപ്പോലെ കണ്ണുനീര്‍ പല കുടുംബങ്ങളിലും ഉണ്ടാകും. ചേരാനെല്ലൂര്‍ കേസിലടക്കം ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെയാണ് 17കാരന്‍ തകര്‍ത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷ തന്നെ തീര്‍ത്തിരിക്കുന്നതും ഒരു 17 വയസുകാരനാണെന്നും ആര്യ പറഞ്ഞു.

BREAKING NEWS
കാനഡയിൽ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം, തുഷാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമെന്ന് പ്രാഥമിക നി​ഗമനം, അന്വേഷണം ഏറ്റെടുത്ത് പ്രത്യേക സംഘം
19 Nov 2026
BREAKING NEWS
ഗാസയിൽ അഭയാർഥി ക്യാംപിന് സമീപം ഇസ്രയേൽ ആക്രമണം; നുസൈറാത്തിൽ പീരങ്കിവർഷം, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് മരണം; പലായനം ചെയ്ത് ജനങ്ങൾ
19 Nov 2026
BREAKING NEWS
ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച് മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തി, ശേഷം സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തി... സിബിഐ കണ്ടെത്തൽ!! അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ!! പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെ‌ടെ 33 പ്രതികൾ, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത...
19 Nov 2026
BREAKING NEWS
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ 42കാരി മരിച്ചു, ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം
19 Nov 2026