BREAKING NEWS

ഗാസയിൽ അഭയാർഥി ക്യാംപിന് സമീപം ഇസ്രയേൽ ആക്രമണം; നുസൈറാത്തിൽ പീരങ്കിവർഷം, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് മരണം; പലായനം ചെയ്ത് ജനങ്ങൾ

· · 1 min read
Share: Copied!

ഗാസ സിറ്റി: വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള മധ്യമേഖലയിൽ വീണ്ടും ഇസ്രയേൽ സൈനികാക്രമണം. നുസൈറാത്ത് അഭയാർഥി ക്യാംപിന്റെ വടക്കുഭാഗത്ത് ഇസ്രയേൽ സൈന്യം ശക്തമായ പീരങ്കി ആക്രമണം നടത്തിയതായി ഗാസയിലെ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ക്യാംപിന് കിഴക്കുഭാഗത്ത് ഇസ്രയേൽ ടാങ്കുകളും നിലയുറപ്പിച്ചതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.

ഉച്ചയോടെ മധ്യഗാസയിൽ ഇസ്രയേൽ സൈനിക വാഹനങ്ങളെത്തിയതായും പ്രദേശത്ത് വെടിവയ്പും വ്യോമാക്രമണങ്ങളും തുടരുകയാണെന്നും സുരക്ഷാ വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു. ഇസ്രയേൽ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായാണ് സൈനിക നടപടി ആരംഭിച്ചത്. ഇസ്രയേൽ സൈനികർക്ക് നേരിട്ടുള്ള ഭീഷണിയുയർത്തുന്ന, യെല്ലോ ലൈനിന് പടിഞ്ഞാറുള്ള ഭീകര തുരങ്കം തകർക്കുകയാണ് ലക്ഷ്യമെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

2025 ഒക്ടോബറിൽ നിലവിൽവന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രയേൽ പ്രഖ്യാപിച്ച അതിർത്തി രേഖയാണ് യെല്ലോ ലൈൻ. ഗാസയെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖല, ഹമാസ് നിയന്ത്രണത്തിലുള്ള മേഖല എന്നിങ്ങനെ വേർതിരിക്കുന്ന ഈ രേഖയുടെ അടിസ്ഥാനത്തിൽ പലസ്തീൻ പ്രദേശത്തിന്റെ 60 ശതമാനത്തിലധികം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

സൈനിക നടപടി ആരംഭിച്ചതോടെ ആക്രമണബാധിത പ്രദേശങ്ങളിലെ താമസക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് പലായനം ചെയ്തു. ഇതിനിടെ, ബുധനാഴ്ച ഇസ്രയേൽ നടത്തിയ മൂന്ന് വ്യത്യസ്ത ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നുസൈറാത്ത് ക്യാംപിന് സമീപം, ഗാസ സിറ്റിയിൽ, മധ്യഗാസയിലെ ദേർ അൽ ബലാഹ് പോലീസ് സ്റ്റേഷന് പുറത്ത് എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായാണ് ആക്രമണമുണ്ടായത്. ഓരോ സ്ഥലത്തും ഒരാൾ വീതം കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങൾ നിലവിലെ കരസേനാ നീക്കവുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമല്ല.

ആദ്യ രണ്ട് ഡ്രോൺ ആക്രമണങ്ങളിലും ഭീകരരെയാണ് ലക്ഷ്യമിട്ടതെന്നും മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ഇസ്രയേൽ സൈന്യം എ.എഫ്.പിയോട് പ്രതികരിച്ചത്.

ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച് മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തി, ശേഷം സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തി… സിബിഐ കണ്ടെത്തൽ!! അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ!! പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെ‌ടെ 33 പ്രതികൾ, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് 19-ാം പ്രതി

BREAKING NEWS
കാനഡയിൽ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം, തുഷാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമെന്ന് പ്രാഥമിക നി​ഗമനം, അന്വേഷണം ഏറ്റെടുത്ത് പ്രത്യേക സംഘം
19 Nov 2026
BREAKING NEWS
ഉമര്‍ കുടുംബത്തോടെ ക്രിമിനല്‍സാണ്, ബോണ്‍ ക്രിമിനലിന്റെ കയ്യില്‍ നിന്നും തെളിവുകള്‍ കിട്ടിയത് അന്വേഷണ മികവുകൊണ്ട്, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുള്ള പ്രായപരിധി പതിമൂന്നായി കുറയ്ക്കണം- കൊല്ലപ്പെട്ട അഭിറാമിന്റെ സഹോദരി
19 Nov 2026
BREAKING NEWS
ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച് മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തി, ശേഷം സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തി... സിബിഐ കണ്ടെത്തൽ!! അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ!! പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെ‌ടെ 33 പ്രതികൾ, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത...
19 Nov 2026
BREAKING NEWS
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ 42കാരി മരിച്ചു, ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം
19 Nov 2026