BREAKING NEWS

ദാ വീണ്ടും ഇടിഞ്ഞു! സ്വർണ വില താഴേയ്ക്ക്; വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; ഒറ്റദിവസം കുറഞ്ഞത് 1,880 രൂപ, പവന് 95,840 രൂപ

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. വ്യാഴാഴ്ച പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായി. ബുധനാഴ്ച പവന് 2,040 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസംകൊണ്ട് പവന് കുറഞ്ഞത് 3,920 രൂപയാണ്.

രാവിലെ 9.20ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 9,805 രൂപയും 14 കാരറ്റിന് 150 രൂപ കുറഞ്ഞ് 7,675 രൂപയും ഒൻപത് കാരറ്റിന് 95 രൂപ കുറഞ്ഞ് 4,950 രൂപയുമായി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 180 രൂപയും 10 ഗ്രാമിന് 1,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില തുടർച്ചയായി താഴുന്ന പ്രവണതയാണ് വിപണിയിൽ. ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് നിരക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പത്തുമാസത്തിനിടെ പവന് 35,320 രൂപയുടെ കുറവുണ്ടായി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ്. ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന സൂചനകളാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,725 ഡോളറിലേക്ക് താഴ്ന്നു. ആഗോള വിപണിയിലെ സമ്മർദം തുടർന്നാൽ സ്വർണവിലയിൽ ഇനിയും ഇടിവുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,595 ഡോളറിനടുത്തെത്തിയിരുന്നു. അവിടെനിന്ന് വലിയ ഇടിവാണ് പിന്നീട് രേഖപ്പെടുത്തിയത്. എന്നാൽ ആഗോള വിപണിയിലെ വിലയിടിവിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിൽ പൂർണമായി ഉണ്ടായിട്ടില്ല. ഇറക്കുമതിത്തീരുവയിലുണ്ടായ വർധനയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

 

BREAKING NEWS
ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച് മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തി, ശേഷം സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തി... സിബിഐ കണ്ടെത്തൽ!! അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ!! പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെ‌ടെ 33 പ്രതികൾ, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത...
19 Nov 2026
BREAKING NEWS
ഉറക്കത്തിനിടെ കൈലിയും കമ്പിളിയും പിടിച്ച് ആരോ വലിച്ചു, കണ്ണ് തുറന്നപ്പോൾ മുമ്പിൽ തുമ്പിക്കൈ നീട്ടി പടയപ്പ! വീട് പൊളിച്ച് അകത്തുകയറി; തയ്യൽ മെഷീന്റെ അടിയിൽ ഒളിച്ച് തൊഴിലാളി രക്ഷപ്പെട്ടു
19 Nov 2026
BREAKING NEWS
കടിച്ച മൂർഖനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി 75-കാരൻ; അടൂരിലാണ് ; അലക്കുകല്ലിന് സമീപം കിടന്നിരുന്ന തുണികൾക്കിടയിൽ കിടന്ന പാമ്പാണ് കടിച്ചത്; ചികിത്സയിൽ
19 Nov 2026
BREAKING NEWS
'വൈഫ്' ഓഫ് എ.കെ. ആന്റണി'... ഇമെയിലിൽ വന്ന പരാതിയിൽ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യം, അബദ്ധം മനസിലായത് പിന്നീട്, പരാതിയയച്ചത് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ, നേരിൽകണ്ട് ക്ഷമ ചോദിക്കാൻ എസ്എച്ച്ഒയ്ക്കു കമ്മിഷണറുടെ നിർദേശം, അതിന്റെ ആവശ്യമില്ലെന്ന് എലിസബത്ത്
19 Nov 2026