അടൂർ: കടിച്ച മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ച് 75-കാരൻ. അടൂർ പതിനാലാം മൈൽ സ്വദേശിക്കാണ് വീട്ടിൽവെച്ച് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
വീട്ടിലെ അലക്കുകല്ലിന് സമീപം കിടന്നിരുന്ന തുണികൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖനാണ് വയോധികനെ കടിച്ചത്. തുടർന്ന് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. ബെൻജു ഷാജി വർഗീസിന്റെയും കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റ് ഡോ. എഫ്. ജമീലിന്റെയും നേതൃത്വത്തിലായിരുന്നു ചികിത്സ.