BREAKING NEWS

ഫോണെടുക്കുന്നില്ല, ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു; ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ; പരിശോധനയിൽ കിടപ്പുമുറിയിൽ മൃത​ദേഹം; മഹാരാഷ്ട്രയിൽ മലയാളിയായ 75യുടെ കൊലപാതകത്തിൽ പ്രതിയെ ​ഗോവയിൽ നിന്നും പൊക്കി; പിടിയിലായത് നേപ്പാൾ സ്വദേശി; കൊലപാതകം മോഷണത്തിനിടെ, പ്രതി ലഹരിക്ക് അടിമ

· · 1 min read
Share: Copied!

പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിൽ മലയാളി വയോധികയെ ഫ്ലാറ്റിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശിയായ യഷ് താപ്പേയെ ഗോവയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണശ്രമത്തിനിടെയാണ് 71-കാരിയായ മഹേശ്വരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതി ലഹരിക്ക് അടിമയാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ സ്വദേശിനിയായ മഹേശ്വരിയെ ഖോപോളിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോൾ പുറത്ത് പൂട്ടിയ നിലയിലായിരുന്നു. പരിശോധനയിൽ കിടപ്പുമുറിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യഷ് താപ്പേയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തായിരുന്നു പ്രതിയും കുടുംബവും താമസിച്ചിരുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചതായാണ് വിവരം.

BREAKING NEWS
'വൈഫ്' ഓഫ് എ.കെ. ആന്റണി'... ഇമെയിലിൽ വന്ന പരാതിയിൽ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യം, അബദ്ധം മനസിലായത് പിന്നീട്, പരാതിയയച്ചത് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ, നേരിൽകണ്ട് ക്ഷമ ചോദിക്കാൻ എസ്എച്ച്ഒയ്ക്കു കമ്മിഷണറുടെ നിർദേശം, അതിന്റെ ആവശ്യമില്ലെന്ന് എലിസബത്ത്
19 Nov 2026
BREAKING NEWS
'ഏത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് '; പി.എസ്.സി. അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ പോര്; മുഖ്യമന്ത്രിയെ ചോദ്യംചെയ്ത് സണ്ണി ജോസഫും അനിൽകുമാറും; രണ്ടര മണിക്കൂർ നീണ്ട തർക്കം; 'ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല, സ്തുതിപാഠകസംഘവുമല്ല'; വി.ഡി സതീസൻ
19 Nov 2026
BREAKING NEWS
അച്ഛനുമമ്മയും സ്വന്തം മകനെ തിരിച്ചറിയാനാവാതെ ​ഗുരുതരാവസ്ഥയിൽ... ഉറ്റവരെവിടെയെന്നറിയാതെ കുഞ്ഞ് ദേവ് ഗോല നാല് ദിവസം കഴിഞ്ഞത് ആശുപത്രിയിൽ, ഒടുവിൽ അയൽവാസിയുടെ ഫോണിൽ നിന്ന് കൊച്ചുമകനെ തിരിച്ചറിഞ്ഞ് മാതൃപിതാവും മാതാവും!! 26 പേരുടെ മരണത്തിനിടയാക്കിയ കാസിരംഗ അപകടത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെട്ട കുഞ്ഞ...
19 Nov 2026
BREAKING NEWS
ദേ വന്നു, ദാ പോയി, വെറും 20 മിനിറ്റിൽ എല്ലാം കാലി!! 'ഞങ്ങൾ തിരിച്ചു വരും, ഇതൊരു സിനിമയാണ്'... ജീവനക്കാരനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തി, സെൻകോ ഗോൾഡ് ഷോറൂമിൽ 40 കോടിയു‌ടെ വൻ കവർച്ച, സ്വർണവും പണവും കൊള്ളയടിച്ച് സംഘം കടന്നുകളഞ്ഞത് ഞൊടിയിടയിൽ
19 Nov 2026