BREAKING NEWS

‘ഏത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് ‘; പി.എസ്.സി. അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ പോര്; മുഖ്യമന്ത്രിയെ ചോദ്യംചെയ്ത് സണ്ണി ജോസഫും അനിൽകുമാറും; രണ്ടര മണിക്കൂർ നീണ്ട തർക്കം; ‘ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല, സ്തുതിപാഠകസംഘവുമല്ല’; വി.ഡി സതീസൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ നിയമനത്തിലെ അഭിപ്രായഭിന്നതയ്ക്കുപിന്നാലെ, പി.എസ്.സി. അംഗങ്ങളുടെ നിയമനത്തെച്ചൊല്ലിയും മന്ത്രിസഭായോഗത്തിൽ രൂക്ഷതർക്കം. അംഗങ്ങളെ തീരുമാനിച്ചത് ചർച്ചചെയ്യാതെയാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ പക്ഷക്കാരായ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മന്ത്രിമാർ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യംചെയ്തു. പ്രാതിനിധ്യത്തെച്ചൊല്ലി ഘടകകക്ഷികളും അതൃപ്തിയറിയിച്ചു. തർക്കത്തെത്തുടർന്ന് യോഗം രണ്ടരമണിക്കൂറോളം നീണ്ടു.

അജൻഡയ്ക്കുപുറമേയാണ് പി.എസ്.സി. അംഗങ്ങളുടെ നിയമനം പരിഗണിച്ചത്. അഞ്ച് ഒഴിവുകളിൽ കോൺഗ്രസിന് നാലും മുസ്ലിം ലീഗിന് ഒന്നുമാണ് നീക്കിവെച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പട്ടിക വായിച്ചുതുടങ്ങിയപ്പോൾത്തന്നെ ‘ഏത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെ’ന്ന് മന്ത്രി എ.പി. അനിൽകുമാർ ചോദിച്ചു. എഴുത്തുകാരിയായ സുധാ മേനോനെ അംഗമാക്കണമെന്നും ആവശ്യപ്പെട്ടു. ദൈനംദിന ശ്രദ്ധവേണ്ട പി.എസ്.സി.യിൽ കേരളത്തിൽ സ്ഥിരതാമസമില്ലാത്ത സുധാ മേനോനെ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു സതീശന്റെ നിലപാട്. സേവനം സാംസ്‌കാരിക രംഗത്ത് പ്രയോജനപ്പെടുത്താമെന്നും മറ്റൊരു പേര് നിർദേശിക്കണമെന്നും പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റാണ് താനെന്നും 72 വയസ്സുണ്ടെന്നും ഇത്രയും മുതിർന്ന തലത്തിൽ ഇരിക്കുമ്പോൾപ്പോലും കാര്യങ്ങളൊന്നും അറിയുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് പരിഭവിച്ചു.

ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരുമെന്നായിരുന്നു സതീശന്റെ മറുപടി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നയങ്ങൾക്ക് അനുസരിച്ചാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. മറ്റുവിഷയങ്ങളിൽ വിശദചർച്ച നടത്തിയേ തീരുമാനമെടുക്കൂ. ഇതുവരെ അങ്ങനെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം കാര്യത്തിൽ ചർച്ചയുണ്ടായില്ലല്ലോ എന്ന് അനിൽകുമാറും എം. ലിജുവും ചോദിച്ചു.

യോഗത്തിനുശേഷമുണ്ടായ അനുനയശ്രമങ്ങളുടെ അടിസ്ഥാനത്തിൽ കെ.സി. പക്ഷം നിർദേശിച്ച ആലപ്പുഴ തകഴി സ്വദേശി അഡ്വ. ആർ. സനൽകുമാറിനെ ഉൾപ്പെടുത്തി പി.എസ്.സി. പട്ടിക അംഗീകരിച്ചു. ഡോ. റോസമ്മ ഫിലിപ്പ്, ജി. ഗോപകുമാർ, രമേശ് എം. തമ്പി (കോൺഗ്രസ്), ഷാഫി ചാലിയം (മുസ്ലിം ലീഗ്) എന്നിവരെയും മന്ത്രിസഭ അംഗീകരിച്ചു. വിവിധ പദവികളിലേക്ക് ആരെയൊക്കെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും നേരത്തേ ചർച്ചനടത്തിയിരുന്നു. എന്നാൽ, അന്തിമപട്ടികയ്ക്ക് രൂപംനൽകിയിരുന്നില്ല. മുഖ്യമന്ത്രിയാണ് അത് തീരുമാനിച്ചത്.

“മന്ത്രിസഭയിൽ തർക്കങ്ങളുണ്ടാകാറുണ്ട്. അത് തികച്ചും സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുകയും അത് ചർച്ചചെയ്യുകയും കൂട്ടായി തീരുമാനമെടുക്കുകയും ചെയ്യുന്നതാണ് ജനാധിപത്യപരമായ രീതി. ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല. കീശയിൽനിന്ന് പിണറായി ഒരു കടലാസെടുത്താൽ അവിടെ എല്ലാം അംഗീകരിക്കുന്ന മട്ടിൽ വിധേയരുടെ കാബിനറ്റല്ല ഞങ്ങളുടേത്. മന്ത്രിസഭായോഗത്തിൽ തർക്കമുണ്ടായെന്നത് അംഗീകരിക്കുന്നു. അത് അഭിമാനത്തോടുകൂടിയാണ് പറയുന്നത്. എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായത്തിൽ തീരുമാനമുണ്ടായി. ഒരു കാര്യവും മാറ്റിവെച്ചില്ല. കെ.പി.സി.സി. അധ്യക്ഷൻകൂടിയായ വൈദ്യുതിമന്ത്രിയോട് ആലോചിക്കാതെ ഞാൻ ഒരു കാര്യംചെയ്തു എന്ന് ണ്ടപരാതിയുണ്ടെങ്കിൽ അദ്ദേഹത്തിനത് പറയാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫ്., ടീം യു.ഡി.എഫാണ്. സ്തുതിപാഠകസംഘമല്ല. അല്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ എല്ലാം അടർന്ന് താഴോട്ടുവീണതുപോലെ വീഴും.’’ – മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

BREAKING NEWS
'വൈഫ്' ഓഫ് എ.കെ. ആന്റണി'... ഇമെയിലിൽ വന്ന പരാതിയിൽ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യം, അബദ്ധം മനസിലായത് പിന്നീട്, പരാതിയയച്ചത് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ, നേരിൽകണ്ട് ക്ഷമ ചോദിക്കാൻ എസ്എച്ച്ഒയ്ക്കു കമ്മിഷണറുടെ നിർദേശം, അതിന്റെ ആവശ്യമില്ലെന്ന് എലിസബത്ത്
19 Nov 2026
BREAKING NEWS
ഫോണെടുക്കുന്നില്ല, ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു; ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ; പരിശോധനയിൽ കിടപ്പുമുറിയിൽ മൃത​ദേഹം; മഹാരാഷ്ട്രയിൽ മലയാളിയായ 75യുടെ കൊലപാതകത്തിൽ പ്രതിയെ ​ഗോവയിൽ നിന്നും പൊക്കി; പിടിയിലായത് നേപ്പാൾ സ്വദേശി; കൊലപാതകം മോഷണത്തിനിടെ, പ്രതി ലഹരിക്ക് അടിമ
19 Nov 2026
BREAKING NEWS
അച്ഛനുമമ്മയും സ്വന്തം മകനെ തിരിച്ചറിയാനാവാതെ ​ഗുരുതരാവസ്ഥയിൽ... ഉറ്റവരെവിടെയെന്നറിയാതെ കുഞ്ഞ് ദേവ് ഗോല നാല് ദിവസം കഴിഞ്ഞത് ആശുപത്രിയിൽ, ഒടുവിൽ അയൽവാസിയുടെ ഫോണിൽ നിന്ന് കൊച്ചുമകനെ തിരിച്ചറിഞ്ഞ് മാതൃപിതാവും മാതാവും!! 26 പേരുടെ മരണത്തിനിടയാക്കിയ കാസിരംഗ അപകടത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെട്ട കുഞ്ഞ...
19 Nov 2026
BREAKING NEWS
ദേ വന്നു, ദാ പോയി, വെറും 20 മിനിറ്റിൽ എല്ലാം കാലി!! 'ഞങ്ങൾ തിരിച്ചു വരും, ഇതൊരു സിനിമയാണ്'... ജീവനക്കാരനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തി, സെൻകോ ഗോൾഡ് ഷോറൂമിൽ 40 കോടിയു‌ടെ വൻ കവർച്ച, സ്വർണവും പണവും കൊള്ളയടിച്ച് സംഘം കടന്നുകളഞ്ഞത് ഞൊടിയിടയിൽ
19 Nov 2026