BREAKING NEWS

സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

· · 1 min read
Share: Copied!

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസിൽ സഹപാഠിയായ പ്രതിയെ ഉസ്‌ബെക്കിസ്ഥാൻ കോടതി ശിക്ഷിച്ചതിനെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചേക്കും. ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിലെ നിയമപരമായ പരിമിതികൾ കണക്കിലെടുത്താണ് അന്വേഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.

അതേസമയം ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന സാവരിയ ബസന്ത് കഴിഞ്ഞ ജൂലൈ നാലിനാണ് സഹപാഠിയിൽ നിന്ന് മർദനമേറ്റ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ ആനം പെൺകുട്ടിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ പ്രതിക്ക് എട്ടര വർഷം തടവാണ് ഉസ്‌ബെക്കിസ്ഥാൻ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്.

സംഭവത്തിൽ സാവരിയയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കഴിഞ്ഞ ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, മറ്റൊരു രാജ്യത്ത് നടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം പെൺകുട്ടിയുടെ രക്ഷിതാക്കളുടെയും പ്രതിയുടെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴിയെടുത്തിരുന്നു. ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് വിദേശ കോടതിയുടെ വിധി വന്നത്.

അതേസമയം, ഉസ്‌ബെക്കിസ്ഥാനിൽ കൊലപാതക കുറ്റത്തിന് പരമാവധി ശിക്ഷ 10 വർഷമാണെന്നും അതുകൊണ്ട് കോടതി വിധിയിൽ തൃപ്തിയുണ്ടെന്നും സാവരിയയുടെ അച്ഛൻ പ്രതികരിച്ചു. കേരളത്തിലായിരുന്നെങ്കിൽ പ്രതിക്ക് ഇത്ര വേഗം ശിക്ഷ ലഭിക്കില്ലായിരുന്നുവെന്നും വിദേശത്ത് ലഭിച്ച ശിക്ഷ കാഠിന്യമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026