BREAKING NEWS

ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി

· · 1 min read
Share: Copied!

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞെന്നു സമരസമിതി നേതാവ് വളര്‍മതി. ചര്‍ച്ചയ്ക്ക് വന്നത് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടെന്നും, കയറ്റി വിടാന്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്നു പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെന്നും വളര്‍മതി വ്യക്തമാക്കി.

ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടിയെന്നും വളര്‍മതി പറഞ്ഞു.വളര്‍മതി വെയ്റ്റിംഗ് റൂമില്‍ ഇരിക്കുകയാണെന്ന് മറ്റ് സമരക്കാര്‍ പറഞ്ഞു. സമയം ഒന്നും അറിയിച്ചിരുന്നില്ല. വെയ്റ്റിംഗ് റൂമില്‍ ഇരിക്കാന്‍ ആണ് പറഞ്ഞത് – സമരക്കാര്‍ പറഞ്ഞു. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി സംസാരിച്ചു.

അനുപാതത്തിന്റെ കാര്യത്തില്‍ ഒന്നുകൂടി ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് എന്നും സര്‍ക്കാര്‍ സന്നദ്ധരാണ്. അവരുടെ നാല് ആവശ്യങ്ങള്‍ അംഗീകരിച്ച ഉത്തരവ് ഇന്നിറങ്ങും. സാമ്പത്തിക ബാധ്യതയാണ് പ്രധാന വിഷയം. അക്കാര്യം മന്ത്രിസഭായോഗത്തിലും ചര്‍ച്ചയ്ക്ക് വന്നു. ഇപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ 25 കോടി രൂപയുടെ അധിക ബാധ്യത വരും. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതില്‍ പുതിയ ഫോര്‍മുല ഒന്നും മുന്‍പില്‍ ഇല്ല – അദ്ദേഹം പറഞ്ഞു.

LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026
BREAKING NEWS
വി ഡി സതീശന്റേത് ഏകാധിപത്യ ശൈലി, കൂട്ടായ ചർച്ചകൾ നടക്കുന്നില്ല, മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍
18 Nov 2026
BREAKING NEWS
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയി, ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം, ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധം- ടി പി രാമകൃഷ്ണന്‍
18 Nov 2026