BREAKING NEWS

’വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി

· · 1 min read
Share: Copied!

തൃശ്ശൂർ: ഇ-20 പെട്രോളിനെച്ചൊല്ലിയുള്ള വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരാണ് സൃഷ്ടിക്കുന്നതെന്ന പരിഹാസവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇ-20 ഇന്ധനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെയും ചോദ്യങ്ങളെയും തള്ളിയ അദ്ദേഹം, ചില ദുഷ്ട രാഷ്ട്രീയശക്തികൾ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.

രാജ്യത്ത് ഒരിടത്തും പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ വിഷയത്തിൽ സിബിഐ അന്വേഷണം വരുമെന്നും പിന്നീട് ഇക്കൂട്ടർ സിബിഐക്കെതിരേ തിരിയുമെന്നും അദ്ദേഹം പരിഹസിച്ചു.

പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഒരു ഇൻഷുറൻസ് കമ്പനിയും ക്ലെയിം നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.

മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി

BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026
BREAKING NEWS
’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി
17 Nov 2026
BREAKING NEWS
ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ..., കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ..., അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും
17 Nov 2026
BREAKING NEWS
’ധോണി, ധോണി’-​ ഗ്യാലറിയിൽ ഇനി ആ ആരവം ഇനിയുണ്ടാകില്ല; ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളിക്കളത്തിലുണ്ടാകില്ല, ഐപിഎൽ കരിയറിന് വിരാമം; പുതിയ ചുമതല മെന്റർ
17 Nov 2026