BREAKING NEWS

സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം- സ്പാകൾക്കും മസാജ് സെന്ററുകൾക്കും കർശന നിർദേശം

· · 1 min read
Share: Copied!

തിരുവനന്തപുരം; സ്പാകൾ കേന്ദ്രീകരിച്ചു ലൈംഗികചൂഷണങ്ങൾ വർധിക്കുന്നുവെന്ന പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പുതിയ മാർ​ഗനിർദേശങ്ങൾ പുരത്തിറക്കി തിരുവനന്തപുരം കോർപറേഷൻ. സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ എന്നിവ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുതെന്ന് മാർ​ഗ നിർദേശത്തിൽ പറയുന്നു.

ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല. സ്വീകരണ സ്ഥലം, കാത്തിരിപ്പ് സ്ഥലം, ഇടനാഴികൾ, ചികിത്സ-തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ദൃശ്യങ്ങൾ 30 ദിവസം സൂക്ഷിക്കണമെന്നും അനധികൃത സ്പാ, മസാജ് സെന്ററുകളുടെ പ്രവർത്തനം തടയുന്നതിനായി തയാറാക്കിയ നിയമാവലിയിൽ ശുപാർശയുണ്ട്. ഉടമ ഉൾപ്പെടെ എല്ലാ ജീവനക്കാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വാർഷിക പോലീസ് ക്ലിയറൻസ് ലൈസൻസിനായി ഹാജരാക്കണം.

ഇതര സംസ്ഥാന ജീവനക്കാർ അതത് സ്ഥലത്തെ ജില്ലാ പൊലീസ് മേധാവിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൂർണമായ മേൽവിലാസം, ഫോൺ നമ്പർ, തിരിച്ചറിയൽ രേഖ ഉൾപ്പെടെ ഇടപാടുകാരുടെ വിവരങ്ങൾ സ്പാ സെന്ററുകളിൽ സൂക്ഷിക്കണം. മദ്യം, ലഹരി വസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ വിൽപനയോ ഉപയോഗമോ പാടില്ല. പ്രായപൂർത്തിയാകാത്തവരെ ജീവനക്കാരായി നിയോഗിക്കരുതെന്നും നിയമാവലിയിൽ പറയുന്നു.

BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026