BREAKING NEWS

ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു

· · 1 min read
Share: Copied!

ബാങ്കോക്ക്: തായ്‌ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തെക്കൻ ഫുക്കറ്റ് ദ്വീപിലെ പാതോങ്ങിൽ തിങ്കളാഴ്ച പുലർച്ചെ 3.17-ഓടെയാണ് അപകടമുണ്ടായത്. റസ്റ്ററന്റ്, വാടക മുറികൾ, മോട്ടർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന കട എന്നിവ പ്രവർത്തിച്ചിരുന്ന വാണിജ്യ കെട്ടിടത്തിലാണ് ആദ്യം തീപടർന്നത്. പിന്നീട് സമീപത്തെ നിരവധി കെട്ടിടങ്ങളിലേക്കും തീ ആളിപ്പടർന്നു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഫുക്കറ്റ് പൊലീസ് കമാൻഡർ സുരചായ് സൂക്‌സായ് പറഞ്ഞു.

തീപിടിത്തത്തിന് തൊട്ടുമുൻപ് കെട്ടിടത്തിന് സമീപത്തെ വൈദ്യുതി ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അട്ടിമറി സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. മോട്ടർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്ന കടയിൽ നൂറോളം ബൈക്കുകളും പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവയും സൂക്ഷിച്ചിരുന്നുവെന്ന് ഫുക്കറ്റ് ഗവർണർ ചോഡ്‌നാരിൻ കോഡ്‌സോം പറഞ്ഞു. എളുപ്പത്തിൽ തീപിടിക്കുന്ന ഇത്തരം വസ്തുക്കളാണ് തീ അതിവേഗം പടരാനും കട്ടിയുള്ള വിഷപ്പുക ഉയരാനും കാരണമായതെന്നാണ് വിലയിരുത്തൽ.

പരുക്കേറ്റ 16 പേരിൽ 15 പേർ തായ്‌ലൻഡ് പൗരന്മാരും ഒരാൾ മ്യാൻമർ സ്വദേശിയുമാണ്. മരിച്ചവരിലും പരുക്കേറ്റവരിലും വിനോദസഞ്ചാരികളില്ലെന്നാണ് റിപ്പോർട്ട്.

തായ്‌ലൻഡിലെ ബാറുകളിലും നിശാക്ലബ്ബുകളിലും ഉൾപ്പെടെ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ ഏറെക്കാലമായി ആശങ്കയുയർത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ ബാങ്കോക്കിലെ തിരക്കേറിയ ബാറിലുണ്ടായ തീപിടിത്തത്തിൽ 40-ഓളം പേർ മരിച്ചിരുന്നു. 2012-ൽ ഫുക്കറ്റിലെ വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2009-ലെ പുതുവത്സരാഘോഷത്തിനിടെ ബാങ്കോക്കിലെ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 67 പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026
BREAKING NEWS
മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
16 Nov 2026