BREAKING NEWS

ഗവണ്‍മെന്റ് സ്കൂളിന്റെ ഗ്ലാസ് റൂഫ് തകർന്നു വീണു, വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്ക്, പൊട്ടീവീണത് കഴിഞ്ഞയാഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റൂഫ്

· · 1 min read
Share: Copied!

എറണാകുളം: പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു. വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഒരാഴ്ച മുൻപാണ് ഗ്ലാസ് റൂഫിന്റെ പണി പൂർത്തിയായത്. സ്കൂൾ വരാന്തയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് റൂഫ് ആണ് തകർന്ന് വീണത്.

ചില്ലുകൾ തെറിച്ച് വീണാണ് മൂന്ന് കുട്ടികൾക്ക് നിസാര പരുക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. വാർഡ് മെമ്പർ മേരി റാഫേൽ പരിക്കേറ്റത്. നിർമ്മാണത്തിൽ അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് മെമ്പർ ആരോപിച്ചു. രണ്ടു ചില്ല് പൊട്ടിയിട്ടുണ്ടായിരുന്നു.

നിർമ്മാണത്തിലെ അപാകതയിൽ പൊലീസിൽ പരാതി നൽകാൻ ഇരിക്കെയാണ് അപകടമുണ്ടായതെന്ന് വാർഡ് മെമ്പർ പ്രതികരിച്ചു. അസംബ്ലിയ്ക്ക് തൊട്ടുമുന്‍പാണ് ഗ്ലാസ് റൂഫ് തകര്‍ന്നുവീണത്. രാവിലെ 9.50ഓടുകൂടിയാണ് അപകടം സംഭവിച്ചത്. നിര്‍മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന ആരോപണം രക്ഷകര്‍ത്താക്കളും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഗ്ലാസ് റൂഫ് തകര്‍ന്ന് വീണത്.

BREAKING NEWS
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്കൂൾ ആക്രമണം, യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇറാന്റെ ഭീഷണി
16 Nov 2026
BREAKING NEWS
അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടു; സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങൾ ഹിറ്റ് ലിസ്റ്റിൽ; പിടിയിലായ ബിഷ്ണോയ് സംഘാം​ഗങ്ങളുടെ വെളിപ്പെടുത്തൽ
16 Nov 2026
BREAKING NEWS
മോൻ പോയി... ഇനി മറ്റാർക്കും ഇങ്ങനെ സംഭവിക്കരുത്, നേരത്തെ തന്നെ പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല, ഷോക്കേറ്റ് മരിച്ച 13 കാരന്റെ കുടുംബം
16 Nov 2026
BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026