BREAKING NEWS

മോൻ പോയി… ഇനി മറ്റാർക്കും ഇങ്ങനെ സംഭവിക്കരുത്, നേരത്തെ തന്നെ പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല, ഷോക്കേറ്റ് മരിച്ച 13 കാരന്റെ കുടുംബം

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ചതിൽ പ്രതിഷേധം ശക്തം. നേരത്തെ തന്നെ പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനാസ്ഥയിൽ കർശന നടപടി വേണമെന്നാണ് മരിച്ച ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടുന്നത്. ‘മോൻ പോയി, ഇനി ഇങ്ങനെ മറ്റാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന്’ ജുനൈദിന്റെ കുടുംബം പ്രതികരിച്ചു. സാധാരണ കളിയ്ക്കാൻ പോകുന്ന പോലെ പോയതായിരുന്നു ജുനൈദ്. മുമ്പും ഈ സ്ഥലത്ത് അനാസ്ഥ കണ്ടെത്തിയിട്ടുണ്ടെന്നും ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുതെന്നും ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ജുനൈദ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ഇബി.‌

ജില്ല ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറ് ഇന്ന് രാവിലെ സംഭവസ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തും. പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നെന്നും നടപടി എടുത്തില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. അപകടാവസ്ഥ നേരത്തെ തിരിച്ചറിയാനായില്ലെന്നും ട്രാക്ടറ് കൊണ്ട് പാടം ഉഴുന്നതിടെയായാവാം സ്റ്റേ വയറ് ഇളകിപ്പോയത് എന്നുമാണ് കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയറ് കെ ബിജുവിന്റെ വിശദീകരണം. സംഭവത്തിൽ കെഎസ്ഇബി ഇന്നലെ കുട്ടിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു.

ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്നും അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം രാത്രി കെസ്ഇബി വെന്നിയൂറ് സെക്ഷൻ ഓഫിസിൽ ഡിവൈഎഫ്ഐയും യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

BREAKING NEWS
അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടു; സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങൾ ഹിറ്റ് ലിസ്റ്റിൽ; പിടിയിലായ ബിഷ്ണോയ് സംഘാം​ഗങ്ങളുടെ വെളിപ്പെടുത്തൽ
16 Nov 2026
BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026
BREAKING NEWS
ക്ഷേത്രദർശനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ പീഡനം, ഭയന്ന് വിറച്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി 14കാരന്‍, 52കാരനെതിരെ പോക്സോ കേസ്
16 Nov 2026
BREAKING NEWS
രക്തത്തിൽ കുളിച്ച നിലയിൽ ഇൻഡിഗോ ജീവനക്കാരിയുടെ മൃതദേഹം, മുഖംമൂടി സംഘം തങ്ങളെ ആക്രമിച്ചെന്ന് ആണ്‍സുഹൃത്ത്, യുവാവിനെ കസ്റ്റഡിയിലെടുത്തു
16 Nov 2026