BREAKING NEWS

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടു; സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങൾ ഹിറ്റ് ലിസ്റ്റിൽ; പിടിയിലായ ബിഷ്ണോയ് സംഘാം​ഗങ്ങളുടെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അറസ്റ്റിലായ ഷൂട്ടർമാരുടെ വെളിപ്പെടുത്തൽ. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളും സംഘത്തിന്റെ ലക്ഷ്യപ്പട്ടികയിലുണ്ടായിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ വൃത്തങ്ങൾ നൽകുന്ന വിവരം.

അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി സംഘം മുംബൈയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വികാസ് താക്കൂർ, ദീപക് സിങ് എന്നിവരെ സ്പെഷ്യൽ സെൽ പിടികൂടിയത്. മുംബൈ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. മുംബൈയിൽ തുടരാനും ബച്ചന്റെ വീടിന് മുന്നിൽ ആക്രമണം നടത്താനും ദീപക് സിങ്ങിന് നിർദേശം ലഭിച്ചിരുന്നതായാണ് വിവരം. ചോദ്യംചെയ്യലിലാണ് പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

വാർത്ത പുറത്തുവന്നതിന് പിന്നാലെ ‘അതിജീവിച്ചു’ എന്ന അർഥത്തിലുള്ള കുറിപ്പ് അമിതാഭ് ബച്ചൻ എക്സിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് ആക്രമണശ്രമവുമായി ബന്ധപ്പെട്ടാണോയെന്ന് വ്യക്തമല്ല.

സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ എന്നിവരെയും സംഘം ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഭീഷണി കണക്കിലെടുത്ത് താരങ്ങളുടെ സുരക്ഷ മുംബൈ പൊലീസ് നേരത്തേ ശക്തമാക്കിയിരുന്നു.

അതേസമയം, ഗുജറാത്തിലെ സബർമതി ജയിലിൽ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ വിവരങ്ങളും ഡൽഹി പൊലീസ് തേടിയിട്ടുണ്ട്. ജയിലിൽ കഴിയുമ്പോഴും പുറത്തുള്ള സംഘത്തെ ബിഷ്ണോയ് നിയന്ത്രിക്കുന്നുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സന്ദർശകരിലൂടെ പുറത്തുള്ള സംഘത്തിന് നിർദേശങ്ങൾ കൈമാറുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ

BREAKING NEWS
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്കൂൾ ആക്രമണം, യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇറാന്റെ ഭീഷണി
16 Nov 2026
BREAKING NEWS
ഗവണ്‍മെന്റ് സ്കൂളിന്റെ ഗ്ലാസ് റൂഫ് തകർന്നു വീണു, വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്ക്, പൊട്ടീവീണത് കഴിഞ്ഞയാഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റൂഫ്
16 Nov 2026
BREAKING NEWS
മോൻ പോയി... ഇനി മറ്റാർക്കും ഇങ്ങനെ സംഭവിക്കരുത്, നേരത്തെ തന്നെ പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല, ഷോക്കേറ്റ് മരിച്ച 13 കാരന്റെ കുടുംബം
16 Nov 2026
BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026