BREAKING NEWS

രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

· · 1 min read
Share: Copied!

ബല്ലിയ: യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങിനെത്തുടർന്ന് ഉത്തർപ്രദേശിൽ 28കാരനായ പൊലീസ് സബ് ഇൻസ്പെക്ടർ ജീവനൊടുക്കി. ബല്ലിയ ജില്ലയിലെ റെയിൽവേ പാളത്തിലാണ് എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ചിത്ബഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ് കുമാറാണ് (28) മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഏഴ് മണിക്കും എട്ട് മണിക്കും ഇടയിലാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. റെയിൽവേ ട്രാക്കിൽ കിടന്ന് ഒരാൾ ജീവനൊടുക്കിയെന്ന വിവരം അടുത്ത റെയിൽവേ സ്റ്റേഷനിലെത്തിയ ലോക്കോ പൈലറ്റ് നൽകിയ എംആർഒ റിപ്പോർട്ടിലൂടെയാണ് അധികൃതർ അറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപത്ത് ഒരു ബുള്ളറ്റ് മോട്ടോർസൈക്കിൾ കണ്ടെത്തി.

വിശദമായ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് സന്ദീപ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്. സന്ത് കബീർ നഗർ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 11 മാസമായി ചിത്ബഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

സിക്കന്ദർപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുമായി സന്ദീപ് പ്രണയബന്ധത്തിലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഇറാജ് രാജ പറഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സന്ദീപിനെ സമ്മർദത്തിലാക്കിയിരുന്നതായും ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായും ആരോപണമുണ്ട്.

രണ്ടുവർഷം മുമ്പ് ഇതേ യുവതി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ് നൽകിയിരുന്നതായും എസ്പി വെളിപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ പങ്കും ബ്ലാക്ക്‌മെയിലിങ് ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുമെന്നും സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026