BREAKING NEWS

സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ടെക്സ്റ്റൈൽസിനുള്ളിൽ 18കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. മോട്ടി നഗർ മെട്രോ സ്റ്റേഷന് സമീപത്തെ വസ്ത്രമഹൽ ടെക്സ്റ്റൈൽസിൽ ജോലി ചെയ്തിരുന്ന ഷബ്നമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി കടയടക്കുന്ന സമയത്ത് മറ്റുജീവനക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ ട്രയൽ റൂമിൽ മൃതദേഹം കണ്ടത്.

സഹൃത്തായ സൂരജ് എന്ന യുവാവാണ് ​കൊലപ്പെടുത്തിയതെന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടു. വെസ്റ്റ് ഡൽഹിയിൽ കുടുംബസമേതമാണ് ഷബ്നം താമസിച്ചിരുന്നത്. നേരത്തെ സൗഹൃദത്തിലായിരുന്ന സൂരജ് മുമ്പും യുവതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇയാൾ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ ഷബ്നം പ്രണയാഭ്യർഥന നിരസിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ട് ഷബ്നത്തിന്റെ ജോലി സമയം അവസാനിക്കാറായപ്പോഴാണ് സൂരജ് ഷോറൂമിലെത്തിയത്. മൂർച്ചയേറിയ ആയുധവുമെടുത്താണ് ഇയാൾ വന്നതെന്നാണ് പൊലീസ് പ്രാഥമികാന്വേഷണത്തിൽ ​കണ്ടെത്തിയത്.

സംസാരിക്കാനെന്ന വ്യാജേന ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.രാത്രി ഒമ്പതോടെ ഷോറൂം അടയ്ക്കാൻ ജീവനക്കാർ തയാറെടുക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ട്രയൽ റൂം പരിശോധിച്ച ജീവനക്കാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഷബ്നത്തെ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. മൂർച്ചയേറിയ ആയുധം കൊണ്ട് യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ സംഭവസ്ഥലത്ത് തടിച്ചുകൂടി. പ്രതിയെ കണ്ടെത്താൻ ഡൽഹി പൊലീസ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഷോറൂമിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026