BREAKING NEWS

രാത്രി ജ്വല്ലറി അടച്ച് സ്വർണമടങ്ങിയ ബാഗുമായി ഉടമ യാത്രചെയ്യവെ കവർച്ച; തലസ്ഥാന നഗരി ഞെട്ടിയ മോഷണം; കർണാടകയിലേക്ക് മുങ്ങിയ ആറംഗസംഘം വയനാട്ടിൽ പിടിയിൽ; സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്തു

· · 1 min read
Share: Copied!

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച സ്വർണക്കവർച്ചാക്കേസിൽ ആറു പ്രതികളെയും പിടികൂടി പോലീസ്. പ്രതികളിൽനിന്ന് മോഷ്ടിച്ച സ്വർണത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു. നാലുപേർ കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ ഗൂഢാലോചനയിൽ പങ്കാളികളുമാണ്. ഒരാൾ ഓടി രക്ഷപ്പെട്ടു. വയനാട് പടിഞ്ഞാറത്തറയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. കർണാടകയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്നെത്തിയ പോലീസ് സംഘം വയനാട്ടിൽവെച്ച് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘമാണ് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽനിന്ന് സ്വർണം കവർന്നത്. രണ്ടുകിലോ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ഉടമകൾ പോലീസിനോട് പറഞ്ഞത്. എന്നാൽ 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്നായിരുന്നു മാധ്യമങ്ങളോട് അറിയിച്ചത്.

രാത്രി പത്തുമണിക്കുശേഷം ജ്വല്ലറി അടച്ച് സ്വർണമടങ്ങിയ ബാഗുമായി ഉടമ നന്ദകുമാർ പിൻവാതിലിലൂടെയാണ് പുറത്തിറങ്ങിയത്. ബാഗ് ശരീരത്തിൽ തൂക്കിയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ മോഷ്ടാക്കൾ പിന്തുടർന്നെത്തി സ്വർണം കവരുകയായിരുന്നു. നന്ദകുമാർ പിന്തുടർന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

പഴയ സ്വർണം വാങ്ങി പണിത് വിൽക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ പത്തുവർഷത്തിലേറെയായി ചാലയിൽ ജ്വല്ലറി നടത്തിവരികയാണ്.

കവർച്ച നടന്ന രാത്രി തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ജ്വല്ലറിയിൽനിന്നടക്കം പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് സംഘത്തെയാണ് ആദ്യം വിവരം അറിയിച്ചത്. എന്നാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടതായി സംശയിച്ച വഴി തെറ്റായിരുന്നു. കവർച്ചാസംഘമെന്ന് തെറ്റിദ്ധരിച്ച് ബൈക്കിൽ സഞ്ചരിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026
BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026