കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽനിന്ന് എൻജിനീയറെ കാണാതായി. മഹാരാഷ്ട്ര സ്വദേശി അബീദ് മുക്ത്യാർ ജീവാലയെയാണ് കാണാതായത്. വില്ലിങ്ടൺ ഐലൻഡിലെ ഒരു സ്ഥാപനത്തിലേക്ക് സിമന്റുമായി ഗുജറാത്തിൽനിന്ന് എത്തിയ കപ്പലിലെ ജീവനക്കാരനായിരുന്നു ഇയാൾ.
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടശേഷം മരുന്ന് വാങ്ങാനായി ഇയാൾ പുറത്തുപോയിരുന്നു. എന്നാൽ പിന്നീട് കപ്പലിൽ തിരിച്ചെത്തിയില്ല. ഇതോടെ കപ്പൽ അധികൃതർ കൊച്ചി ഹാർബർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 12-നായിരുന്നു സംഭവം. കാണാതായ എൻജിനീയർക്കായി ഹാർബർ പൊലീസ് അന്വേഷണം തുടരുകയാണ്.