BREAKING NEWS

ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി

· · 1 min read
Share: Copied!

കൽപ്പറ്റ: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ചൂരൽമല പാലത്തിന് പകരം ഹൈടെക് പാലം ഒരുങ്ങുന്നു. 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്. ഗർഡറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ബോസ്ട്രിങ് മാതൃകയിലാണ് രൂപകൽപ്പന. പുഴയ്ക്ക് കുറുകെ 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്ററും നീളമുണ്ടാകും. പാലത്തിന്റെ ഉയരം വർധിപ്പിച്ചാണ് നിർമാണം നടത്തുന്നത്. പുഴയിൽ തൂണുകൾ സ്ഥാപിക്കാത്ത രീതിയിലാണ് രൂപകൽപ്പന. ദുരന്തസമയത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ജലനിരപ്പ് കണക്കിലെടുത്ത് അതിനേക്കാൾ ഉയരത്തിലാണ് പാലം നിർമിക്കുന്നത്. ഭാവിയിൽ സമാനമായ ദുരന്തങ്ങളുണ്ടായാലും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന.

ചൂരൽമല ടൗണിൽ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. ടൗണിൽനിന്ന് തുടങ്ങി മറുകരയിൽ അട്ടമല, മുണ്ടക്കൈ റോഡുകൾ സംഗമിക്കുന്ന സ്ഥലത്താണ് പാലം അവസാനിക്കുക. നാലുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം… എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026