BREAKING NEWS

എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം… എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍

· · 1 min read
Share: Copied!

തന്റെ വിഡിയോയ്ക്ക് അസംബന്ധ അടിക്കുറിപ്പ് നല്‍കിയ പേജിനെതിരെ നടന്‍ അര്‍ജുന്‍ അശോകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് കണ്ടൊരു റീലിനെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. തനിക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് സിനിമകള്‍ കിട്ടുന്നതെന്നാണ് ആ റീലില്‍ പറഞ്ഞതെന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്. തന്റെ പടങ്ങളൊന്നും ഹിറ്റാകാറില്ലെന്നായിരുന്നു ആ റീലില്‍ പറഞ്ഞിരുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്.

എന്നാല്‍ താന്‍ അഭിനയിച്ച് ഹിറ്റായി മാറിയ സിനിമകളുടെ പേരുകള്‍ പറഞ്ഞു കൊണ്ട് അര്‍ജുന്‍ അശോകന്‍ വിമര്‍ശനത്തിന് മറുപടി നല്‍കുന്നുണ്ട്. ”സോഷ്യല്‍ മീഡിയ വളരെ ക്ലീനായി ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. ഈയ്യടുത്തൊരു റീല്‍ കണ്ടു. എന്തോ ഭാഗ്യത്തിന് സിനിമകള്‍ കിട്ടുന്ന നടനാണ് ഞാനെന്ന രീതിയിലുള്ളത്. എന്തിനാണ് ആ റീല്‍ ഇട്ടതെന്ന് അറിയില്ല. എന്റെ പടങ്ങള്‍ ഹിറ്റാകാറില്ലെന്ന രീതിയിലാണ് സംസാരിക്കുന്നത്.

പടങ്ങള്‍ പൊട്ടാറുണ്ട്. എല്ലാ പടമൊന്നും ഹിറ്റാകാറില്ല. അവസാനം ഇറങ്ങിയ ചത്താ പച്ച അത്യാവശ്യം കുഴപ്പമില്ലാതെ ഓടി. തലവര കുഴപ്പമില്ലാതെ ഓടി. അതിന് മുമ്പ് ഭ്രമയുഗവും രോമാഞ്ചവും ഓടി. എന്നിട്ടും ആളുകള്‍ എന്തിനാണ് ഇങ്ങനൊരു റീല്‍ ഇടുതെന്ന ഐഡിയ എനിക്ക് കിട്ടിയില്ല. ലാലേട്ടന്‍ പറഞ്ഞത് പോലെ, ആവശ്യമുള്ളത് മാത്രം എടുക്കാം, ഇല്ലാത്തത് എടുക്കണ്ട. പീസ്ഫുളായിട്ട് ഇരിക്കാം” അര്‍ജുന്‍ അശോകന്‍ പറയുന്നു.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026