BREAKING NEWS

പല ഷർട്ടുകൾ, ഒരേ തൊപ്പി; മോഷണത്തിന് മുമ്പ് മൂന്നുതവണ തനിഷ്‌ക് ഷോറൂമിലെത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ; പുലർച്ചെ സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്ന പ്രതിയുടെ വീഡിയോയും കണ്ടെത്തി; അന്വേഷണം യൂട്യൂബറും ഡ്രൈവറുമായ 25കാരനിലേക്ക്; അന്വേഷണം നിർണായക ഘട്ടത്തിൽ

· · 1 min read
Share: Copied!

മധുര: മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽനിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്നത് ബൈക്ക് ടാക്സി ഡ്രൈവറായ 25കാരനാണെന്ന് സൂചന. മധുര സ്വദേശിയായ ഇയാൾ യൂട്യൂബർ കൂടിയാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. മോഷണവുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പൊലീസ് എത്തിയപ്പോൾ യുവാവ് വീട്ടിലുണ്ടായിരുന്നില്ല.

മോഷണത്തിന് മുൻപ് മൂന്ന് തവണ ഇയാൾ ജ്വല്ലറിയിലെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നതെങ്കിലും മൂന്നുതവണയും ഒരേ തൊപ്പിയായിരുന്നു ഉപയോഗിച്ചത്. നവംബർ അഞ്ചിന് പുലർച്ചെ ഇയാൾ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള നിരീക്ഷണത്തിനായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുലർച്ചെ സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ഷോറൂമിൽനിന്നാണ് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയത്. വയറിങ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ നടന്നുവരുന്ന ജ്വല്ലറിയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടിയാകാം അകത്തുകടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഡിസ്‌പ്ലേ വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കറുകളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ബൈപാസ് റോഡിലെ ഔട്ട്‌ലെറ്റിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. പുറത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മുഖം മറച്ച് കൈയുറകൾ ധരിച്ച ഒരാൾ കറുത്ത ബാഗും ട്രോളി ബാഗുമായി പ്രദേശത്തുകൂടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി സഞ്ചരിച്ച വഴികൾ കണ്ടെത്തുന്നതിനായി സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ചുവരികയാണ്.

ഫോറൻസിക് വിദഗ്ധരെയും പൊലീസ് നായയെയും എത്തിച്ച് ഷോറൂമിൽ പരിശോധന നടത്തി. ജീവനക്കാർക്കു പുറമേ എൻജിനീയർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങി നിർമാണപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവരെയും ചോദ്യം ചെയ്യുന്നുണ്ട്.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026