BREAKING NEWS

എന്തോ വലിയ പ്ലാനി​ഗ്; മൊസാദ് മേധാവി വാഷിങ്ടണിൽ, ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി; കസേര ഒഴിയും മുമ്പ് ഇറാനെതിരെ പടനീക്കം നടത്താൻ ട്രംപിനെ കൂട്ടുപിടിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം?

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിനിടെ, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ വാഷിങ്ടണിലെത്തി. യു.എസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തിവരികയാണെന്ന് ആക്സിയോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അധികാരത്തിൽനിന്ന് പടിയിറങ്ങുന്നതിനുമുമ്പ് ഇറാനെതിരെ വീണ്ടും സൈനികനീക്കം നടത്താനാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഇതിനായി ട്രംപിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി മൊസാദ് മേധാവി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. വൈറ്റ്ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം മിയാമിയിലേക്കും പോകുമെന്നാണ് സൂചന.

അതേസമയം, ഇറാനെതിരെ ഉടൻ മറ്റൊരു സൈനികാക്രമണം നടത്താൻ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം സാമ്പത്തിക ഉപരോധങ്ങളിലൂടെയും തുറമുഖ ഉപരോധങ്ങളിലൂടെയും ഇറാനുമേൽ സമ്മർദം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എന്നാൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സൈനികശക്തി വീണ്ടും പ്രയോഗിക്കാൻ മടിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നെതന്യാഹുവിനോട് ട്രംപ് ഫോണിലൂടെ ദേഷ്യപ്പെട്ട് സംസാരിച്ചെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ വാർത്തകൾ തീർത്തും അസംബന്ധവും വ്യാജവുമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിരുന്നു.

യുദ്ധം പുനരാരംഭിക്കണമെന്ന ആവശ്യങ്ങളെ ട്രംപ് എതിർക്കുകയും ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതമാക്കാൻ സാമ്പത്തിക സമ്മർദം തുടരാൻ തീരുമാനിക്കുകയുമായിരുന്നു. യുദ്ധം വീണ്ടും ആരംഭിക്കുമോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ‘അതിന് യാതൊരു കാരണവുമില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാനുമായുള്ള സംഘർഷവും ആണവ തർക്കങ്ങളും തുടരുന്ന സാഹചര്യത്തിൽ മൊസാദ് മേധാവിയുടെ വാഷിങ്ടൺ സന്ദർശനവും യു.എസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026