BREAKING NEWS

26 വർഷങ്ങൾക്കു ശേഷം ഇതാദ്യം ഇങ്ങനെയൊരു നാണംകെട്ട തോൽവി… മൂന്ന് മുൻനിര താരങ്ങൾ മട‌ങ്ങിയത് സംപൂജ്യരായി!! കനത്ത തോൽവിക്ക് കാരണം രണ്ട് ഇന്നിങ്‌സുകൾക്കുമിടയിൽ പിച്ചിന്റെ സ്വഭാവത്തിൽ സംഭവിച്ച അപ്രതീക്ഷിത മാറ്റം, പുറത്തായ ബാറ്റർമാരിൽ ആരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതല്ല- പിച്ചിനെ പഴിച്ച് അയ്യർ

· · 1 min read
Share: Copied!

മൗണ്ട് മൗംഗനുയി: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ നേരിട്ട കനത്ത തോൽവിക്ക് കാരണം രണ്ട് ഇന്നിങ്‌സുകൾക്കിടയിൽ പിച്ചിലുണ്ടായ വലിയ മാറ്റമാണെന്ന് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. ബാറ്റിങ്ങിന് ഏറെ അനുകൂലമായിരുന്ന പിച്ച് പിന്നീട് പേസർമാർക്ക് സഹായകരമായ സീമിങ് ട്രാക്കായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ മനോഭാവത്തോടെ അടുത്ത മത്സരത്തിനിറങ്ങി പരമ്പര സമനിലയിലാക്കുമെന്നും അയ്യർ വ്യക്തമാക്കി.

ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായ ശ്രേയസ് അയ്യർ ടോസ് നേടി ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 333 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞു. 26.4 ഓവറിൽ വെറും 89 റൺസിന് ഇന്ത്യ ഓൾഔട്ടായി. ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി ആറ് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തുകളഞ്ഞു. 27 റൺസ് വഴങ്ങിയാണ് ഹെൻറി ആറ് വിക്കറ്റ് സ്വന്തമാക്കിയത്.

മത്സരശേഷം സംസാരിക്കവെ തോൽവി ഏറെ നിരാശാജനകമാണെന്ന് അയ്യർ പറഞ്ഞു. രണ്ട് ഇന്നിങ്‌സുകൾക്കിടയിൽ പിച്ചിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. ന്യൂസിലൻഡ് ബാറ്റർമാർ ആദ്യ ഇന്നിങ്‌സിൽ പന്തിനെ ഉയർത്തി കളിക്കുകയും മികച്ച രീതിയിൽ റൺസ് കണ്ടെത്തുകയും ചെയ്തു. 330 റൺസിന് മുകളിൽ അവർ നേടിയതോടെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നാണ് തങ്ങൾ കരുതിയതെന്നും അയ്യർ പറഞ്ഞു.

എന്നാൽ മാറ്റ് ഹെൻറിയുടെ ബൗളിങ്ങിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും ആദ്യ പന്ത് മുതൽ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ഹെൻറിയുടെ പ്രകടനം അസാധാരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഇന്നിങ്‌സിൽ ന്യൂസിലൻഡ് ബാറ്റർമാരെ പിടിച്ചുനിർത്താൻ തങ്ങൾ പല തന്ത്രങ്ങളും പരീക്ഷിച്ചിരുന്നു. ചില ക്യാച്ചുകൾ കൈവിട്ടതും തിരിച്ചടിയായി. എന്നാൽ ക്രിക്കറ്റിൽ ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെന്നും അയ്യർ പറഞ്ഞു.

333 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയപ്പോൾ ഡ്രസിങ് റൂമിൽ എല്ലാവരും ആത്മവിശ്വാസത്തിലായിരുന്നുവെന്നും അനായാസം ലക്ഷ്യത്തിലെത്താമെന്നായിരുന്നു പ്രതീക്ഷയെന്നും അയ്യർ വ്യക്തമാക്കി. എന്നാൽ പന്ത് ഇരുവശങ്ങളിലേക്കും അപ്രതീക്ഷിതമായി സ്വിങ് ചെയ്യുകയും പിച്ചിൽനിന്ന് കാര്യമായ സീം മൂവ്‌മെന്റ് ലഭിക്കുകയും ചെയ്തതോടെ ബാറ്റർമാർക്ക് എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാൻ പോലും പ്രയാസമായി. പുറത്തായ ബാറ്റർമാരിൽ ആരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതല്ലെന്നും മികച്ച പന്തുകളാണ് വിക്കറ്റുകൾ വീഴ്ത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ തോൽവിയിൽ അമിതമായി നിരാശപ്പെടാതെ മത്സരത്തിലെ പിഴവുകൾ വിലയിരുത്തുകയാണ് പ്രധാനമെന്നും അയ്യർ പറഞ്ഞു. ബൗളിങ്ങിലും ബാറ്റിങ്ങിലും എവിടെയാണ് പിഴവുകൾ സംഭവിച്ചതെന്ന് പരിശോധിക്കണം. അതേസമയം, പരമ്പരയിൽ ഇന്ത്യ ഇതിനകം രണ്ട് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെന്ന കാര്യവും മറക്കരുത്. ആ വിജയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ മനസ്സോടെ അടുത്ത മത്സരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

2000ത്തിന് ശേഷം ഇതാദ്യം ഇങ്ങനെയൊരു തോൽവി

മത്സരത്തിൽ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നിൽ പതറി വെറും 26.4 ഓവറിൽ 89 റൺസിന് പുറത്താവുകയായിരുന്നി. സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നായി ഈ തോൽവി മാറി. 2000-ത്തിന് ശേഷം ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്. 2000 ഒക്ടോബറിൽ ഷാർജയിൽ ശ്രീലങ്കയ്ക്കെതിരെ 54 റൺസിനും, 2010-ൽ ദാംബുള്ളയിൽ ന്യൂസിലൻഡിനെതിരെ 88 റൺസിനും പുറത്തായതാണ് ഇതിന് മുൻപുള്ള മോശം പ്രകടനങ്ങൾ. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്‌കോർ കൂടിയാണിത്. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ വലിയ തോൽവിയാണിത് (244 റൺസ്). 2000-ൽ ഷാർജയിൽ ശ്രീലങ്കയോട് 245 റൺസിന് തോറ്റതാണ് ഒന്നാമത്.

ഒരു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹെന്റി, ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ പ്രതീക്ഷിച്ച പ്രകടനം തന്നെ പുറത്തെടുത്തു. രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നീ സീനിയർ താരങ്ങളെ ആദ്യ ഓവറിൽ തന്നെ മടക്കിയയച്ചത് മത്സരത്തിന്റെ ഗതി മാറ്റി. പിന്നീട് ആത്മവിശ്വാസത്തോടെ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിച്ചില്ല. പിന്നീട് ഇഷാൻ കിഷനെയും കുൽദീപ് യാദവിനെയും പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഗൂർനൂർ ബ്രാറിനെ കൂടി മടക്കി ആറ് വിക്കറ്റും ഹെന്റി തന്റെ അക്കൗണ്ടിൽ ചേർത്തു.

BREAKING NEWS
നഗ്നചിത്രങ്ങൾക്കു പകരം പാക്കിസ്ഥാന് നൽകിയത് രാജ്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ, യുദ്ധപദ്ധതിയടക്കമുള്ളവ!!സഹപ്രവർത്തകരുടെ ഫോണുകളിൽ ചാരസോഫ്റ്റ്‌വെയർ സ്ഥാപിച്ചു, മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തെ വിവരങ്ങൾ, രഹസ്യ ഡ്രോൺ യൂണിറ്റിന്റെ വിവരങ്ങൾ, 3,008 സന്ദേശങ്ങൾ, 65 ചിത്രങ്ങൾ...കൈമാറി - വ്യോമ...
13 Nov 2026
BREAKING NEWS
'ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്'...
13 Nov 2026
BREAKING NEWS
'വൻ അഴിമതി നടത്തി; നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ';വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
13 Nov 2026
BREAKING NEWS
കോഴിക്കോട് ആരാമ്പ്രത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കുന്ദമം​ഗലം പോലീസ് നടത്തിയ പരിശോധനയിലാണ് വലയിലായത്
13 Nov 2026