BREAKING NEWS

‘ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്’…

· · 1 min read
Share: Copied!

കൊച്ചി: താൻ തന്റെ ശത്രുക്കളെ താൻ ഇല്ലാതാക്കുന്നത് അവരെ മിത്രങ്ങളാക്കിയാണെന്ന് നടൻ മമ്മൂട്ടി. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ഒരാൾ ശത്രുവാകുന്നതോടുകൂടിയാണ് വെറുപ്പ് തോന്നുന്നത്, നമ്മുടെ ശത്രു തിന്മയാണ്, തിന്മയെ നമ്മൾ പല പേരിട്ടുവിളിക്കും, എന്തുപേരിട്ടു വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ മറ്റൊരു വാക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ-

‘എന്റെ അഭിനയപ്രകടനത്തിൽ നിങ്ങളിൽ പലർക്കും തൃപ്തിയും അതൃപ്തിയുമുണ്ടാവാം. ഇങ്ങനെയൊരു പുരസ്കാരം എനിക്ക് നൽകാൻ തീരുമാനിച്ചതിൽ ഒരുപാട് അർഥങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ എന്നോട് ഒരുപാട് സഹകരിച്ചിട്ടുള്ള വ്യക്തിയാണ് ശ്രേഷ്ഠ ബാവാ തിരുമേനി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വേർപാട് എനിക്ക് നഷ്ടമായി തോന്നി ഞാൻ ഇവിടെയെത്തിയത്’, മമ്മൂട്ടി പറഞ്ഞു.

‘പരസ്പരം വെറുക്കുന്ന, മനസ്സിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന, വിദ്വേഷം പകർന്നുതരുന്ന, അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾ രാവിലെ എഴുന്നേറ്റാൽ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുകയാണ്. പരസ്പരം ശത്രുക്കളായി കാണുന്നവരാണ് പലരും. നമ്മുടെ ശത്രു തിന്മയാണ്, നന്മയല്ല. തിന്മയെ നമ്മൾ പല പേരിട്ടുവിളിക്കും, എന്തുപേരിട്ടു വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ മറ്റൊരു വാക്കാണ്’.

‘നമുക്ക് ഒരാൾ ശത്രുവാവുന്നതോടുകൂടിയാണ് വെറുപ്പ് തോന്നുന്നത്. ശത്രുക്കളെ ഇല്ലാതാക്കാൻ, നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല. അറിയുന്ന എല്ലാ ശത്രുക്കളെയും ഞാൻ ഇല്ലാതാക്കുന്നത് അവരെ എന്റെ മിത്രങ്ങളാക്കിയാണ്. എല്ലാ ശത്രുക്കളെയും നമുക്ക് മിത്രങ്ങളാക്കാം. അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ മുൻകൈ എടുക്കണം’.

BREAKING NEWS
നഗ്നചിത്രങ്ങൾക്കു പകരം പാക്കിസ്ഥാന് നൽകിയത് രാജ്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ, യുദ്ധപദ്ധതിയടക്കമുള്ളവ!!സഹപ്രവർത്തകരുടെ ഫോണുകളിൽ ചാരസോഫ്റ്റ്‌വെയർ സ്ഥാപിച്ചു, മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തെ വിവരങ്ങൾ, രഹസ്യ ഡ്രോൺ യൂണിറ്റിന്റെ വിവരങ്ങൾ, 3,008 സന്ദേശങ്ങൾ, 65 ചിത്രങ്ങൾ...കൈമാറി - വ്യോമ...
13 Nov 2026
BREAKING NEWS
'വൻ അഴിമതി നടത്തി; നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ';വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
13 Nov 2026
BREAKING NEWS
കോഴിക്കോട് ആരാമ്പ്രത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കുന്ദമം​ഗലം പോലീസ് നടത്തിയ പരിശോധനയിലാണ് വലയിലായത്
13 Nov 2026
BREAKING NEWS
26 വർഷങ്ങൾക്കു ശേഷം ഇതാദ്യം ഇങ്ങനെയൊരു നാണംകെട്ട തോൽവി... മൂന്ന് മുൻനിര താരങ്ങൾ മട‌ങ്ങിയത് സംപൂജ്യരായി!! കനത്ത തോൽവിക്ക് കാരണം രണ്ട് ഇന്നിങ്‌സുകൾക്കുമിടയിൽ പിച്ചിന്റെ സ്വഭാവത്തിൽ സംഭവിച്ച അപ്രതീക്ഷിത മാറ്റം, പുറത്തായ ബാറ്റർമാരിൽ ആരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതല്ല- പിച്ചിനെ പഴിച്ച് അയ്യർ
13 Nov 2026