BREAKING NEWS

മാപ്പ് പറയുമെന്ന് സർവകലാശാല സ്വപ്നത്തിൽ പോലും ചിന്തിക്കണ്ട, വേണമെങ്കിൽ അത്തരം ആലോചനകൾ നടത്തി ആത്മരതി കൊള്ളാം, സിൻഡിക്കേറ്റിനെ ആക്രമിച്ചതിന് എഫ്ഐആർ പോലുമില്ല, വിസിയെ ആക്രമിച്ചെന്നതിന് തെളിവുകളുമില്ല, ആരെഎന്ത് ചെയ്താലും മാപ്പ് പറഞ്ഞാൽ തീരുമെന്ന നിലപാട് സർവകലാശാലയുടെ വൈരനിര്യാതന ബുദ്ധി- എസ്എഫ്ഐ

· · 1 min read
Share: Copied!

കൊച്ചി: യാതൊരു കുറ്റവും ചെയ്യാത്ത വിദ്യാർഥികൾ മാപ്പ് പറയുമെന്ന് കാലടി സർവകലാശാല സ്വപ്നത്തിൽപോലും കരുതേണ്ടതില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മാപ്പ് പറയുന്നതിനെക്കുറിച്ച് ഒരു ആലോചന പോലുമില്ല. സർവകലാശാലയ്ക്ക് വേണമെങ്കിൽ അത്തരം ആലോചനകൾ നടത്തി ആത്മരതി കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ സസ്പെൻഷൻ നടപടിക്കെതിരെ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതുപോലെ സർവകലാശാല അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടിയെന്ന് സർവകലാശാല സിംഗിൾ ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്. മാപ്പ് എഴുതി നൽകുകയും ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്താൽ 12 കുട്ടികൾക്കുമാത്രം തിരികെ പ്രവേശനം നൽകാം എന്നാണ് സർവകലാശാലാ റിപ്പോർട്ടിലുള്ളത്. പക്ഷെ ഇതിനെതിരെ കൗണ്ടർ ഹർജിയും വിദ്യാർഥികളുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം വിദ്യാർഥികൾക്കെതിരെയുള്ള സർവകലാശാലയുടെ സസ്പെൻഷൻ നടപടിതന്നെ നിയമവിരുദ്ധമാണെന്നും നേതാവ് പറഞ്ഞു. വിദ്യാർഥികൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെളിയിക്കപ്പെടാത്ത നുണകളാണ്. സിൻഡിക്കേറ്റിനെ ആക്രമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അതിൽ എഫ്ഐആർ പോലുമില്ല. വിസിയെ ആക്രമിച്ചെന്ന ആരോപണത്തിനും തെളിവുകളില്ല. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളെ 60 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. നിലവിൽ സസ്പെൻഷൻ 74 ദിവസമായി നീണ്ടിരിക്കുകയാണ്.

അതുപോലെ സസ്പെൻഷൻ നടപടി നിലനിൽക്കില്ലെന്ന് കോടതിയിൽ തെളിയിക്കുമെന്നും ഇതിനായി തിങ്കളാഴ്ചവരെ കോടതി അനുവദിച്ച സമയം ഉപയോഗിച്ച് രേഖകളും ഹർജിയും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വ്യവഹാരങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് കൂടി ചോദ്യം ചെയ്തുകൊണ്ട് ഹർജി പരിഷ്കരിക്കുമെന്നും സഞ്ജീവ് വ്യക്തമാക്കി. വിദ്യാർഥികൾ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിച്ച്, 74 ദിവസത്തെ അറ്റൻഡൻസും നിരുപാധികമായി തിരികെനേടി മാത്രമേ ക്ലാസിൽ പ്രവേശിക്കൂ എന്ന് വ്യക്തമാക്കുന്ന അഫിഡവിറ്റാണ് നൽകുക.

വിസിയെ ആക്രമിച്ചെന്ന കുറ്റകൃത്യം നടന്നാൽ മാപ്പ് പറഞ്ഞാൽ കാര്യങ്ങൾ അവസാനിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം നിലപാടുകൾ രാജ്യത്തെ നിയമത്തെയും ക്രിമിനൽ നടപടിക്രമങ്ങളെയും ചോദ്യംചെയ്യുന്നതാണ്. ആരെ എന്ത് ചെയ്താലും മാപ്പ് പറഞ്ഞാൽ തീരുമെന്ന നിലപാട് സർവകലാശാലയുടെ അഹന്തയും വൈരനിര്യാതന ബുദ്ധിയുമാണ്. സംഘപരിവാറിന്റെ മുന്നിൽ എസ്.എഫ്.ഐ. മുട്ടുമടക്കി എന്ന് വരുത്തിത്തീർക്കാനുള്ള കോൺഗ്രസ്-ആർ.എസ്.എസ്. രാഷ്ട്രീയ സമവാക്യങ്ങളുടെ പദ്ധതിയാണിതിന് പിന്നിലുള്ളത്. എന്നാൽ, തങ്ങൾ അതിന് നിന്നുകൊടുക്കില്ലെന്നും അവർക്ക് ആള് മാറിപ്പോയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തങ്ങളുടെ ആരോഗ്യനിലപോലും വകവെക്കാതെ ഇനിയും എത്ര ദിവസം വേണമെങ്കിലും സമരം കിടക്കാൻ തയ്യാറാണെന്നാണ് സസ്പെൻഷനിലായ കുട്ടികൾ വ്യക്തമാക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഓരോ തവണയും നിലപാട് മാറ്റിപ്പറയുകയാണ്. വിദ്യാർഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും അവരെ അപരിഷ്കൃതർ എന്ന് വിളിക്കുകയും ചെയ്ത മന്ത്രി വരും ദിവസങ്ങളിൽ കൃത്യമായ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പി.എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.

വീട് നിർമാണത്തിനായി 26 ലക്ഷം രൂപ വായ്പയെടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം ബാങ്കിൽ അടയ്ക്കേണ്ടത് 50 ലക്ഷം!! ഉദ്യോഗസ്ഥരെത്തി ജപ്തി നടപടികൾ തുടരുന്നതിനിടെ വീട്ടമ്മയെ കാണാനില്ല, തിരച്ചിലിനൊടുവിൽ യുവതി പഴയ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

BREAKING NEWS
നഗ്നചിത്രങ്ങൾക്കു പകരം പാക്കിസ്ഥാന് നൽകിയത് രാജ്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ, യുദ്ധപദ്ധതിയടക്കമുള്ളവ!!സഹപ്രവർത്തകരുടെ ഫോണുകളിൽ ചാരസോഫ്റ്റ്‌വെയർ സ്ഥാപിച്ചു, മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തെ വിവരങ്ങൾ, രഹസ്യ ഡ്രോൺ യൂണിറ്റിന്റെ വിവരങ്ങൾ, 3,008 സന്ദേശങ്ങൾ, 65 ചിത്രങ്ങൾ...കൈമാറി - വ്യോമ...
13 Nov 2026
BREAKING NEWS
'ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്'...
13 Nov 2026
BREAKING NEWS
'വൻ അഴിമതി നടത്തി; നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ';വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
13 Nov 2026
BREAKING NEWS
കോഴിക്കോട് ആരാമ്പ്രത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കുന്ദമം​ഗലം പോലീസ് നടത്തിയ പരിശോധനയിലാണ് വലയിലായത്
13 Nov 2026