BREAKING NEWS

വീട് നിർമാണത്തിനായി 26 ലക്ഷം രൂപ വായ്പയെടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം ബാങ്കിൽ അടയ്ക്കേണ്ടത് 50 ലക്ഷം!! ഉദ്യോഗസ്ഥരെത്തി ജപ്തി നടപടികൾ തുടരുന്നതിനിടെ വീട്ടമ്മയെ കാണാനില്ല, തിരച്ചിലിനൊടുവിൽ യുവതി പഴയ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

· · 1 min read
Share: Copied!

പേരാമ്പ്ര: കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മയായ യുവതി ജീവനൊടുക്കിയ നിലയിൽ. കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിത (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ബാങ്ക് അധികൃതർ, അഡ്വക്കറ്റ് കമ്മിഷൻ, പോലീസ് എന്നിവരെത്തി ജപ്തി നടപടികൾ നടത്തുന്നതിനിടയിൽ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ നിന്നും വീട് നിർമാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോൺ, പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയർന്നിരുന്നു. ജപ്തി നടപടികൾക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. വടകര കൈനാട്ടിയിൽ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളുണ്ട്.

BREAKING NEWS
നഗ്നചിത്രങ്ങൾക്കു പകരം പാക്കിസ്ഥാന് നൽകിയത് രാജ്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ, യുദ്ധപദ്ധതിയടക്കമുള്ളവ!!സഹപ്രവർത്തകരുടെ ഫോണുകളിൽ ചാരസോഫ്റ്റ്‌വെയർ സ്ഥാപിച്ചു, മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തെ വിവരങ്ങൾ, രഹസ്യ ഡ്രോൺ യൂണിറ്റിന്റെ വിവരങ്ങൾ, 3,008 സന്ദേശങ്ങൾ, 65 ചിത്രങ്ങൾ...കൈമാറി - വ്യോമ...
13 Nov 2026
BREAKING NEWS
'ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്'...
13 Nov 2026
BREAKING NEWS
'വൻ അഴിമതി നടത്തി; നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ';വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
13 Nov 2026
BREAKING NEWS
കോഴിക്കോട് ആരാമ്പ്രത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കുന്ദമം​ഗലം പോലീസ് നടത്തിയ പരിശോധനയിലാണ് വലയിലായത്
13 Nov 2026