BREAKING NEWS

അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ?? നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്, വിമര്‍ശിക്കാന്‍ യോഗ്യനാണോയെന്ന് ആദ്യം ആത്മപരിശോധന നടത്തണം- രാജ്മോഹന്‍ ഉണ്ണിത്താന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് പിന്നാലെ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ എന്ന് സംശയമുണ്ട്.

യുഡിഎഫിനെ ആക്രമിക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യേണ്ട ജോലിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ആയുധം നല്‍കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. വിമര്‍ശിക്കാന്‍ യോഗ്യരാണോ എന്ന് ആത്മപരിശോധന നടത്താനും തയ്യാറാകണം. പാര്‍ട്ടിക്ക് പുല്ലുവില കല്‍പ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ആളുകളുണ്ട്. ഈ ഭരണത്തിന് എതിരെ ആര് നിന്നാലും ജനങ്ങള്‍ പ്രതികരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

BREAKING NEWS
’ആരും ഇല്ലാക്കഥ മെനയേണ്ട; വ്യാജവാർത്തകൾക്കും അപവാദങ്ങൾക്കും ഇനി നിയമപൂട്ടിടും’; 300 അഭിഭാഷകരുമായി സിപിഎമ്മിന്റെ ലീഗൽ സെൽ
13 Nov 2026
BREAKING NEWS
'ഞാൻ അത് ചെയ്താൽ വേദന ഇരട്ടിയാകും'... ജോലി ചെയ്യാതെ ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന നിർദേശം ചെവിക്കൊണ്ടില്ല, ഭക്ഷണമെടുത്തു കഴിച്ച സഹ താമസക്കാരിയെ ഭീഷണിപ്പെടുത്ത് സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചു- കോടതിയിൽ കുറ്റം സമ്മതിച്ച് 50 കാരി
13 Nov 2026
BREAKING NEWS
രാജാക്കന്മാരുടെ മക്കൾക്ക് മാത്രമേ രാജാക്കന്മാരാകാൻ കഴിയൂ എന്ന കാലം കഴിഞ്ഞു, ഭരണകൂടത്തിന്റെ ബുൾഡോസർ നടപടികളുടെ ഇരകളാണ് മുസ്‌ലിംകൾ!! യുപിയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം, മുസ്‌ലിംകൾ വോട്ടർമാർ മാത്രമല്ല, അവകാശങ്ങളുള്ള പൗരന്മാരാണ്- അസദുദ്ദീൻ ഒവൈസി
13 Nov 2026
BREAKING NEWS
ആദ്യം പറഞ്ഞത് 15 പവൻ നഷ്ടപ്പെട്ടെന്ന്, ഇന്നത് 250 പവനായി... കടയടച്ച് വീട്ടിലേക്ക് പോകവെ ബുള്ളറ്റിലെത്തിയ സംഘം സ്വർണ വ്യാപാരിയുടെ 250 പവൻ സ്വർണമടങ്ങിയ ബാ​ഗ് കവർന്നു, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
13 Nov 2026