BREAKING NEWS

രാജാക്കന്മാരുടെ മക്കൾക്ക് മാത്രമേ രാജാക്കന്മാരാകാൻ കഴിയൂ എന്ന കാലം കഴിഞ്ഞു, ഭരണകൂടത്തിന്റെ ബുൾഡോസർ നടപടികളുടെ ഇരകളാണ് മുസ്‌ലിംകൾ!! യുപിയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം, മുസ്‌ലിംകൾ വോട്ടർമാർ മാത്രമല്ല, അവകാശങ്ങളുള്ള പൗരന്മാരാണ്- അസദുദ്ദീൻ ഒവൈസി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുസ്‌ലിംകളെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത് വോട്ടർമാരായി മാത്രമാണെന്നും അവകാശങ്ങളുള്ള പൗരന്മാരായി പരിഗണിക്കുന്നില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിൽ മൂന്നാമതൊരു രാഷ്ട്രീയ മുന്നണി രൂപീകരിക്കാൻ ശ്രമിക്കുന്നതിന്റെ കാരണം വിശദീകരിക്കവെയാണ് രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഒവൈസി രൂക്ഷവിമർശനം ഉന്നയിച്ചത്.

ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണമെത്തിയത്. ഉത്തർപ്രദേശിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ദലിത്-മുസ്‌ലിം ഐക്യം മാത്രമല്ല സഖ്യത്തിന്റെ ലക്ഷ്യമെന്നും ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയാണ് പ്രധാന ഉദ്ദേശ്യമെന്നും ഒവൈസി പറഞ്ഞു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുന്ന ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കവെ, സംസ്ഥാനത്ത് അവർക്ക് ശക്തമായ രാഷ്ട്രീയ ശബ്ദമില്ലെന്ന് ഒവൈസി ആരോപിച്ചു. ഭരണകൂടത്തിന്റെ ബുൾഡോസർ നടപടികളുടെ ഇരകളായി മുസ്‌ലിംകൾ മാറിയിരിക്കുകയാണ്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലും അവർ പിന്നാക്കം നിൽക്കുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങൾ രാഷ്ട്രീയമായി ഉയർത്തിക്കാട്ടാൻ ആവശ്യമായ നേതൃത്വവും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് സ്വയം മതേതരരെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഉത്തരവാദികളെന്നും ഒവൈസി ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിംകളുടെ വോട്ടുകൾ തേടുന്ന ഇത്തരം പാർട്ടികൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവരുടെ അവകാശങ്ങളും പ്രശ്നങ്ങളും മറന്നുപോകുകയാണ്. മുസ്‌ലിംകളെ വോട്ടുകളായി മാത്രമാണ് കാണുന്നത്, അവകാശങ്ങളുള്ള പൗരന്മാരായി പരിഗണിക്കുന്നില്ല. ഇത്തരം പാർട്ടികളുടെ വാഗ്ദാനങ്ങളും നുണകളും ഓരോ തിരഞ്ഞെടുപ്പിലും ആവർത്തിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മുസ്‌ലിംകൾക്ക് സ്വതന്ത്രമായ രാഷ്ട്രീയ നേതൃത്വം വളർത്തിയെടുക്കാനുള്ള അവസരം പോലും ഈ പാർട്ടികൾ നിഷേധിച്ചുവെന്നും ഒവൈസി ആരോപിച്ചു. മറ്റു ജാതി വിഭാഗങ്ങൾക്കെല്ലാം സ്വന്തമായ രാഷ്ട്രീയ പ്രാതിനിധ്യമുണ്ടായിരിക്കെ മുസ്‌ലിംകൾക്ക് അത്തരമൊരു നേതൃത്വം വളർത്തിയെടുക്കാൻ അനുവദിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

ചന്ദ്രശേഖർ ആസാദുമായി സഖ്യമുണ്ടാക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന വിമർശനവും ഒവൈസി തള്ളി. പ്രതിപക്ഷ പാർട്ടികൾ തന്നെ വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജമ്മു കശ്മീരിൽ സമാജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ തന്റെ പാർട്ടി സ്ഥാനാർഥി ഇംതിയാസ് ജലീലിന്റെ തോൽവിക്ക് ഉത്തരവാദി ആരാണെന്നും ഒവൈസി ചോദിച്ചു.

പഞ്ചാബിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിക്കെതിരെ മത്സരിക്കുകയാണ്. അതേസമയം, ആം ആദ്മി പാർട്ടിയെ ബിജെപിയുടെ ബി ടീം എന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം നിലപാടുകളിൽ വലിയ വൈരുധ്യവും കാപട്യവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയാകാൻ ചില പ്രത്യേക ആളുകൾക്ക് മാത്രമേ കഴിയൂവെന്ന ഫ്യൂഡൽ ചിന്താഗതിയാണ് പല രാഷ്ട്രീയ പാർട്ടികളെയും നയിക്കുന്നതെന്നും ഒവൈസി വിമർശിച്ചു. രാജാക്കന്മാരുടെ മക്കൾക്ക് മാത്രമേ രാജാക്കന്മാരാകാൻ കഴിയൂ എന്ന കാലം കഴിഞ്ഞു. മുസ്‌ലിംകൾക്കിടയിൽ രാഷ്ട്രീയ അവബോധം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാർട്ടി തനിക്ക് സഖ്യവാഗ്ദാനം നൽകിയിരുന്നുവെന്ന പ്രചാരണവും ഒവൈസി നിഷേധിച്ചു. 2026ലെ ഏറ്റവും വലിയ നുണകളിലൊന്നാണിതെന്ന് അദ്ദേഹം പരിഹസിച്ചു. സഖ്യത്തിനായി താനാണ് സമാജ്‌വാദി പാർട്ടിയെ സമീപിച്ചതെന്നും എന്നാൽ പാർട്ടി അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ രാവണനെന്നും നാടോടിയെന്നും വിളിച്ചിട്ടുണ്ടെന്ന് ഒവൈസി ആരോപിച്ചു. അഖിലേഷിന്റെ ഭരണകാലത്ത് മുസഫർനഗർ കലാപത്തെത്തുടർന്ന് മുസ്‌ലിംകൾക്ക് സ്വന്തം നാട്ടിൽനിന്ന് പലായനം ചെയ്ത് ക്യാമ്പുകളിൽ കഴിയേണ്ടിവന്നു. ദുരിതബാധിതർ താമസിച്ചിരുന്ന ക്യാമ്പുകൾ താൻ സന്ദർശിച്ചിരുന്നു. ആ സന്ദർശനമാണ് തന്റെ രാഷ്ട്രീയ നിലപാടുകളിൽ നിർണായകമായ വഴിത്തിരിവായതെന്നും ഒവൈസി പറഞ്ഞു.

ചന്ദ്രശേഖർ ആസാദിനെ യുവാവും ഊർജസ്വലനുമായ നേതാവെന്നാണ് ഒവൈസി വിശേഷിപ്പിച്ചത്. നിലവിലുള്ള രാഷ്ട്രീയ സ്ഥിതി അതേപടി നിലനിർത്താനാണ് സ്ഥാപിത രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നത്. മുസ്‌ലിംകളും ദലിതരും വോട്ടുബാങ്കുകളായി തുടരണമെന്നാണ് അവരുടെ താൽപര്യം. എന്നാൽ ഈ രാഷ്ട്രീയ സമവാക്യം മാറ്റിമറിക്കാനാണ് തങ്ങളുടെ സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ അഖിലേഷ് യാദവിന്റെ സന്ദർശനത്തെയും ഒവൈസി വിമർശിച്ചു. ഹിന്ദുത്വ അനുകൂല നിലപാടുള്ള നേതാവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് അഖിലേഷിന്റെ സന്ദർശനത്തിന് പിന്നിലെന്നായിരുന്നു ആരോപണം.

എതിരാളികൾക്ക് ശക്തിയുള്ള മേഖലകളിൽ അവരുമായി മത്സരിക്കാൻ പോകരുതെന്നാണ് മുതിർന്നവരിൽനിന്ന് താൻ പഠിച്ചിട്ടുള്ളതെന്ന് ഒവൈസി പറഞ്ഞു. ബിജെപിയെപ്പോലെ ക്ഷേത്രത്തെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നതെങ്കിൽ അഖിലേഷും ബിജെപിയും തമ്മിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം ഹിന്ദുത്വ പ്രതിച്ഛായ ജനങ്ങൾക്കിടയിൽ സ്ഥാപിക്കാനാണ് സമാജ്‌വാദി പാർട്ടി ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾ അഖിലേഷ് യാദവിന് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

BREAKING NEWS
അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ?? നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്, വിമര്‍ശിക്കാന്‍ യോഗ്യനാണോയെന്ന് ആദ്യം ആത്മപരിശോധന നടത്തണം- രാജ്മോഹന്‍ ഉണ്ണിത്താന്‍
13 Nov 2026
BREAKING NEWS
ആദ്യം പറഞ്ഞത് 15 പവൻ നഷ്ടപ്പെട്ടെന്ന്, ഇന്നത് 250 പവനായി... കടയടച്ച് വീട്ടിലേക്ക് പോകവെ ബുള്ളറ്റിലെത്തിയ സംഘം സ്വർണ വ്യാപാരിയുടെ 250 പവൻ സ്വർണമടങ്ങിയ ബാ​ഗ് കവർന്നു, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
13 Nov 2026
BREAKING NEWS
’വൈദ്യുതി കരാറിന്റെ പേരിൽ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടില്ല; ആവശ്യകത ആവർത്തിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്: ജിഎൻഎയുമായി കരാറുണ്ടാകില്ല’: മന്ത്രി സണ്ണി ജോസഫ്
13 Nov 2026
BREAKING NEWS
ഭാരിച്ച പണികള്‍ ഏറെയുണ്ട്, അതിനാല്‍ കെപിസിസി പ്രസിഡന്റ് ആകാനില്ല- കെ മുരളീധരന്‍
13 Nov 2026