BREAKING NEWS

’വൈദ്യുതി കരാറിന്റെ പേരിൽ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടില്ല; ആവശ്യകത ആവർത്തിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്: ജിഎൻഎയുമായി കരാറുണ്ടാകില്ല’: മന്ത്രി സണ്ണി ജോസഫ്

· · 1 min read
Share: Copied!

കണ്ണൂർ: സംസ്ഥാനത്ത് വൈദ്യുതിക്ക് ആവശ്യകതയുണ്ടെന്നും ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കേണ്ടതുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി കരാറിന്റെ പേരിൽ കെഎസ്ഇബി സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടില്ല. ബോർഡ് വൈദ്യുതിയുടെ ആവശ്യകത ആവർത്തിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ജിഎൻഎയുമായി വൈദ്യുതി കരാർ ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രസ്തുത കരാർ പ്രായോഗികമല്ല. കരാർ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കെഎസ്ഇബി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുമായി നിലവിൽ വിഷയങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മന്ത്രി ആരോപിച്ചു. മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂർ പ്രകാശിന്റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് സണ്ണി ജോസഫ് സ്വീകരിച്ചത്. ‘ബെറ്റർ ടു അവോയ്ഡ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്ത കെപിസിസി പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇപ്പോഴും താൻ തന്നെയാണ് കെപിസിസി പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഇതുവരെ സമവായമായിട്ടില്ല. ഒരു പേരിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തൽക്കാലം പദവിയിൽ തുടർന്നേക്കും. അധ്യക്ഷ സ്ഥാനത്തിനായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയമനം ഉടൻ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

ഭാരിച്ച പണികള്‍ ഏറെയുണ്ട്, അതിനാല്‍ കെപിസിസി പ്രസിഡന്റ് ആകാനില്ല- കെ മുരളീധരന്‍

BREAKING NEWS
ഭാരിച്ച പണികള്‍ ഏറെയുണ്ട്, അതിനാല്‍ കെപിസിസി പ്രസിഡന്റ് ആകാനില്ല- കെ മുരളീധരന്‍
13 Nov 2026
BREAKING NEWS
ആദ്യം പറഞ്ഞത് 15 പവൻ നഷ്ടപ്പെട്ടെന്ന്, ഇന്നത് 250 പവനായി... കടയടച്ച് വീട്ടിലേക്ക് പോകവെ ബുള്ളറ്റിലെത്തിയ സംഘം സ്വർണ വ്യാപാരിയുടെ 250 പവൻ സ്വർണമടങ്ങിയ ബാ​ഗ് കവർന്നു, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
13 Nov 2026
BREAKING NEWS
പടക്കം പൊട്ടിക്കുന്നത് പ്രാണികളെ കൊന്ന് അന്തരീക്ഷം ശുദ്ധീകരിക്കും, ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല- മോഹന്‍ ഭാഗവത്
13 Nov 2026
BREAKING NEWS
ഹോർമുസിൽ വീണ്ടും കപ്പലുകൾക്കുനേരെ ആക്രമണം; 19 ഇന്ത്യക്കാരടക്കം 22 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒമാൻ തീരത്ത് കുടുങ്ങി എണ്ണടാങ്കറുകളുടെ കൂട്ടം ; കടലിൽ കോടികളുടെ ചരക്ക്
13 Nov 2026