തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് പിന്നാലെ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ എന്ന് സംശയമുണ്ട്.
യുഡിഎഫിനെ ആക്രമിക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യേണ്ട ജോലിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നടിച്ചു. നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ആയുധം നല്‍കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വിമര്‍ശിച്ചു.
വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അധികാരമുണ്ട്. വിമര്‍ശിക്കാന്‍ യോഗ്യരാണോ എന്ന് ആത്മപരിശോധന നടത്താനും തയ്യാറാകണം. പാര്‍ട്ടിക്ക് പുല്ലുവില കല്‍പ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ആളുകളുണ്ട്. ഈ ഭരണത്തിന് എതിരെ ആര് നിന്നാലും ജനങ്ങള്‍ പ്രതികരിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.