തിരുവനന്തപുരം: ചാലയിൽ വൻ സ്വർണക്കവർച്ച. ഇരുചക്ര വാഹനത്തിൽ എത്തിയവർ ജ്വല്ലറി ഉടമയിൽനിന്ന് രണ്ടു കിലോ സ്വർണം കവർന്നു.
ചാല വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം സ്വർണവുമായി വലിയശാലയിലുള്ള വീട്ടിൽ ബൈക്കിൽ പോകവേയാണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ സ്വർണം അടങ്ങിയ ബാഗ് കവർന്നത്.
സഭാവതി കോവിൽ റോഡിൽ വച്ച് രാത്രി പതിനൊന്നോടെയാണ് സംഭവം. പ്രതികളെ കണ്ടെത്താന്‍ ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതാദ്യമായാണ് ചാല കമ്പോളത്തില്‍നിന്ന് ഇത്തരത്തില്‍ സ്വര്‍ണക്കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.