ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.ഡി.സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കത്തിന് മഞ്ഞുരുക്കം. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു.
പെരുന്നയിൽ നടക്കുന്ന മന്നംജയന്തി ആഘോഷത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തെന്നും സുകുമാരൻ നായർ അറിയിച്ചു. ‘മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ക്ഷണിച്ചു, കത്തയക്കുകയും ചെയ്തു. വരാമെന്ന് മറുപടി നൽകുകയും ചെയ്തു’ സുകുമാരൻ നായർ പറഞ്ഞു. ‘
നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു’ സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിന് ശേഷമാണ് വി.ഡി.സതീശൻ പെരുന്നയിലെത്തുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടക്കുന്നത്.