BREAKING NEWS

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ പോലീസിനെ വെട്ടിലാക്കി സിസിടിവി;പൊലീസ് സ്റ്റേഷനിൽ സിഐയും എസ്ഐയും തമ്മിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്; ഏനാത്ത് പൊലീസിന് ഗുരുതര വീഴ്ച

· · 1 min read
Share: Copied!

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ ഏനാത്ത് പോലീസിന്റെ വീഴ്ച ആരോപിച്ച് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. യുവതിക്ക് ഭർത്താവിൽനിന്ന് മർദനമേറ്റ വിവരം പോലീസിന് നേരത്തേ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.

യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സി.ഐ. എസ്.ഐയോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം നടന്ന ഫെബ്രുവരി 14ന് രാവിലെ 10.10നാണ് സി.ഐ. ഇക്കാര്യം സംസാരിക്കുന്നത്. യുവതിയുടെ ഭർത്താവ് അനിൽകുമാർ ഫോൺ എടുത്തുകൊണ്ടുപോയതായും സി.ഐ. പറയുന്നുണ്ട്.

യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ മരണത്തിന് മണിക്കൂറുകൾക്കുമുമ്പ് ഉണ്ടായതാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഭർത്താവിനെതിരേ പരാതി നിലനിൽക്കെ, ആത്മഹത്യാ പ്രേരണക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് ഏനാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുമ്പാണ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റായ 35-കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു യുവതി. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽനിന്ന് മാനസികവും ശാരീരികവുമായ പീഡനമുണ്ടായതായി പരാമർശിച്ചിരുന്നു.

BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു, വാഹനം പൂർണമായി കത്തി നശിച്ചു!! അപകടത്തിൽപ്പെട്ടത് കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോയ തീർഥാടകർ
13 Nov 2026
BREAKING NEWS
ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഉടമയെ ബൈക്കില്‍ പിന്തുടര്‍ന്നു, പിന്നാലെ സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ന്ന് മോഷ്ടാക്കള്‍, നഷ്ടപ്പെട്ടത് രണ്ട് കിലോ സ്വര്‍ണം
13 Nov 2026
BREAKING NEWS
അഭിപ്രായ ഭിന്നതകളെല്ലാം പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചു, ഞാനതെല്ലാം മറന്നു, മന്നം ജയന്തിക്ക് വരാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്- സുകുമാരന്‍ നായര്‍
13 Nov 2026
BREAKING NEWS
സമൂഹമാധ്യമത്തിലൂടെ പരിചയം, സ്ത്രീയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഗിൾ പേ വഴി തട്ടിയത് 1.65 ലക്ഷം രൂപ! പണം തിരികെ ചോദിച്ചപ്പോൾ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരാൾ അറസ്റ്റിൽ
13 Nov 2026