BREAKING NEWS

അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്… എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന കാര്യവും അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങാപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്ന അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കൃത്യം നടന്ന സമയത്ത് ഒന്നും രണ്ടും പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.

കൂടാതെ കൃത്യം നടന്ന സ്ഥലത്തുനിന്നു ഫൊറൻസിക് വിഭാഗം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും സമാനമായ കാര്യങ്ങൾ ഒന്നാം പ്രതിയുടെ വീട്ടിൽനിന്നു വീണ്ടെടുത്ത വസ്ത്രങ്ങളിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് പാന്റ്‌സ് ഉൾപ്പെടെ പോലീസ് കണ്ടെടുത്തത്.

കൊലപാതക സമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്ന പാന്റ്‌സിൽ മൽപിടിത്തത്തിനിടെ പുരണ്ട മണ്ണും ഇലകളുടെയും ചെടികളുടെ പൂവിന്റെയും അവശിഷ്ടങ്ങളുമാണ് പരിശോധിച്ചത്. ഈ സ്ഥലത്ത് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലും നിർണാകമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

അഭിരാമിനോടു സുഹൃത്തിനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു തവണ മാത്രമാണു വിളിച്ചത്. വരുന്നില്ലെന്നു സുഹൃത്ത് പറഞ്ഞപ്പോൾ വീണ്ടും വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അഭിരാം ഇതു സമ്മതിക്കാതെ പോകാൻ ശ്രമിച്ചപ്പാൾ ഉമർ ബെൽറ്റ് ഉപയോഗിച്ചു കഴുത്തിൽ മുറുക്കുകയും ഒന്നാം പ്രതി കഴുത്തിൽ ഞെക്കുകയുമായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

BREAKING NEWS
സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ 'ബെസ്റ്റ് ടൈം'... ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? വ്യാപാരികൾക്കും ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും ഇടിത്തീ
13 Nov 2026
BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026