BREAKING NEWS

അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ- രേഖകൾ ദുരുപയോഗം ചെയ്തു, സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി- എസ്ഐടി… മുൻ കായികമന്ത്രിക്കെതിരെ കേസെടുക്കാൻ ​ഗവർണറുടെ അനുമതി

· · 1 min read
Share: Copied!

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ വൻ തട്ടിപ്പു നടത്തിയെന്ന വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകി ഗവർണർ ഓം പ്രകാശ് മാഥൂർ. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറിയ കത്തു പരിഗണിച്ചാണ് ഗവർണറുടെ നടപടി.

സ്പോൺസർഷിപ് തട്ടിപ്പ് കേസിൽ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് സർക്കാരിനു കൈമാറിയിരുന്നു. അതിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ അടക്കം 5 പേർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രധാന ശുപാർശ.

മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിനു നേരിട്ട് ഉത്തരവിടാനാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽനിന്നു സർക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പിൽനിന്നു മറ്റൊരു അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചത്.

അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വി.അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലി, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), അതിന്റെ ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എസ്ഐടി ശുപാർശ. അർജന്റീന ഇടപാടിന്റെ മറവിലെ വഴിവിട്ടനീക്കങ്ങളിലൂടെ സർക്കാരിനു കോടികളുടെ സാമ്പത്തികനഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തി.

BREAKING NEWS
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി
12 Nov 2026
BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു
12 Nov 2026
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
12 Nov 2026