BREAKING NEWS

’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ആം ആദ്മി പാർട്ടി നേതാവും തിലക് നഗർ എംഎൽഎയുമായ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടയാളാണ് പണം ആവശ്യപ്പെട്ട് സന്ദേശമയച്ചത്.

വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണിലൂടെയും വാട്സാപ്പ് സന്ദേശത്തിലൂടെയുമാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ നവംബർ ആറിന് ജർണൈൽ സിങ് പഞ്ചാബിലെ മൊഹാലി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെയും ഐ.ടി. നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

സൈബർ ക്രൈം വിഭാഗം ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല. ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ, ഐ.പി. ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
12 Nov 2026
BREAKING NEWS
'അയാൾ ജയിലിൽ കിടന്നിട്ടില്ല, ആശുപത്രിയിൽ കിടന്നതിൽ ഗൂഡലോചനയുണ്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്; ശ്വാസംമുട്ടൽ ഉള്ളയാൾ ദുബായിൽ പോയിട്ട് എന്ത് ചെയ്യാനാ? ഹർജി പിൻവലിച്ചാലും വെറുതെ വിടില്ല'; തച്ചങ്കരിയ്ക്കെതിരെ രൂക്ഷഭാഷയിൽ ഹൈക്കോടതി
12 Nov 2026
BREAKING NEWS
വനിതാ ജില്ല കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, ടിവികെ എംഎല്‍എയ്ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ
12 Nov 2026