BREAKING NEWS

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ 2027ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. ഏപ്രിൽ അഞ്ചിന് മൂല്യനിർണയം തുടങ്ങും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഫെബ്രുവരി 16 മുതൽ 20 വരെയാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ. ഇത്തവണ 4.25 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് വാർത്താസമ്മേളനത്തിൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിനും മറ്റ് ദിവസങ്ങളിൽ രാവിലെ 9.30നുമാണ് പരീക്ഷകൾ ആരംഭിക്കുക. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25ന് തുടങ്ങും. ഫെബ്രുവരി 11 മുതൽ 24 വരെയാണ് മോഡൽ പരീക്ഷ. ഹയർ സെക്കൻഡറി ഫലം മെയ് 15ന് പ്രസിദ്ധീകരിക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി ഏകദേശം 2,000 പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒമ്പത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാർഥികൾ എഴുതും.

അതേസമയം, ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ടിന് ആരംഭിച്ച് 17ന് അവസാനിക്കും. എൽ.പി വിഭാഗം ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെയാണ്. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയശേഷം അവധിക്കായി അടയ്ക്കും. പത്തുദിവസത്തെ അവധിക്കുശേഷം ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കും.

 

BREAKING NEWS
അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ- രേഖകൾ ദുരുപയോഗം ചെയ്തു, സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി- എസ്ഐടി... മുൻ കായികമന്ത്രിക്കെതിരെ കേസെടുക്കാൻ ​ഗവർണറുടെ അനുമതി
12 Nov 2026
BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു
12 Nov 2026
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
12 Nov 2026