BREAKING NEWS

പ്രിയദർശിനി സമയക്രമം പാലിക്കാറില്ല, കെഎസ്ആർടിസി ബസുകളുടെ സമയം വ്യക്തമാക്കണം, കൃത്യമായ മാനദണ്ഡങ്ങൾ വയ്ക്കണം, എല്ലാ വിഭാഗം സ്ത്രീകളെയും ഉൾപ്പെടുത്തുന്നത് നിർത്തലാക്കണം- ഗതാഗത വകുപ്പ് ഹിയറിങ്… ‘ലോ ആപ്പി’ൽ സ്വകാര്യ ബസുകളുടെ സമയക്രമം കൂടി ഉൾപ്പെടുത്തും, പുതിയ സർവീസുകൾ ആരംഭിക്കുന്നത് പൂർണമായി നിർത്തിവച്ചു- കെഎസ്ആർടിസി എക്സി. ഡയറക്ടർ

· · 1 min read
Share: Copied!

കണ്ണൂർ; കെഎസ്ആർടിസി പ്രിയദർശിനി സർവീസ്മൂലം ഉണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും സ്വീകരിക്കാനുള്ള ഗതാഗത വകുപ്പ് ഹിയറിങ് പൂർത്തിയായി. ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ നേതാക്കളും ഉടമകളും തൊഴിലാളികളും ഹിയറിങ്ങിനെത്തി പരാതി ബോധിപ്പിച്ചു. പല റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ പെർമിറ്റ് ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്നും ചില ബസുകൾ ആളുകൾ കൂടുതൽ സഞ്ചരിക്കുന്ന അവധി ദിവസങ്ങളിൽ മാത്രം സർവീസ് നടത്തുന്നതായും സ്വകാര്യ ബസ് ഉടമകൾ പരാതി പറഞ്ഞു.

കണ്ണൂർ പറശ്ശിനിക്കടവ് പോലെയുള്ള ഇത്തരം റൂട്ടുകളിൽ സന്ദർശകർ ഏറെയെത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ മാത്രം കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത് നിത്യേന നഷ്ടത്തിലോടുന്ന തങ്ങൾക്ക് പിന്നെയും നഷ്ടമുണ്ടാക്കുന്നതായി സ്വകാര്യ ബസുടമകൾ ചൂണ്ടിക്കാട്ടി.

അതുപോലെ പ്രിയദർശിനി വന്നതോടെ സ്ത്രീകൾ സ്വകാര്യ ബസുകളിൽ നിന്ന് അകന്നെന്നും കുട്ടികൾക്കുള്ള ഡിജിറ്റൽ പാസ് സംവിധാനം വന്നതോടെ വിദ്യാർഥികളും സ്വകാര്യ ബസുകളെ ആശ്രയിക്കാതായെന്നും യോഗത്തിനെത്തിയവർ പറഞ്ഞു. മലയോര മേഖലകളിൽ സർവീസ് നടത്തുന്ന ബസുകളടക്കം പല റൂട്ടിലെയും ബസുകളുടെ സമയക്ക്രമത്തെ കെഎസ്ആർടിസി മറികടക്കുന്നതായും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിനു തൊട്ടു മുൻപായി വന്നു യാത്രക്കാരെ കയറ്റി പോകുന്നതായും ആരോപണമുയർന്നു. ഒരേ കെഎസ്ആർടിസി ബസ് തന്നെ വ്യത്യസ്ത ദിവസങ്ങളിൽ ഒരേ ലക്ഷ്യസ്ഥാനത്തേക്ക് വ്യത്യസ്ത റൂട്ടിൽ ഓടുന്നതായും പെർമിറ്റ് തീർന്ന ബസുകൾ അടക്കം സർവീസ് നടത്തുന്നതായും പരാതി ഉയർന്നു.

കെഎസ്ആർടിസി ബസുകളുടെ സമയം വ്യക്തമാക്കണമെന്നും പ്രിയദർശിനി പദ്ധതിക്ക് കൃത്യമായ മാനദണ്ഡങ്ങൾ വയ്ക്കണമെന്നും എല്ലാ വിഭാഗം സ്ത്രീകളെയും ഉൾപ്പെടുത്തുന്നത് നിർത്തലാക്കണമെന്നും പ്രിയദർശിനി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രശ്നങ്ങളും സാമൂഹികാഘാതവും പഠിക്കണമെന്നും ആവശ്യമുയർന്നു.

അതേസമയം കെഎസ്ആർടിസി ബസുകളുടെ സമയം നേരത്തേ നിശ്ചയിച്ചതാണെന്നും ചലോ ആപ് വഴി ഇത് അറിയാമെന്നും സ്വകാര്യ ബസുകളുടെ സമയക്രമം കൂടി ഇത്തരത്തിൽ രേഖപ്പെടുത്തി ബസുകൾ തമ്മിലുള്ള സമയക്രമത്തിലെ പ്രശ്നങ്ങളും പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. സമയക്രമം പാലിക്കാത്ത ബസുകൾക്ക് കൃത്യസമയം നൽകുമെന്നും ഇതുമൂലം ഏതെങ്കിലും സ്വകാര്യബസുകളുടെ ഓട്ടത്തെ ബാധിക്കുന്നെങ്കിൽ അതിനു പരിഹാരമുണ്ടാക്കുമെന്നും പുതിയ സർവീസുകൾ ആരംഭിക്കുന്നത് പൂർണമായി നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു.

പ്രിയദർശിനി സർവീസുകൾ തോന്നിയ പോലെ ഓടുന്ന സമീപനം സ്വീകരിക്കില്ലെന്നും എംപാനൽ, താൽക്കാലിക ജീവനക്കാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുമെന്നും സ്വകാര്യ ബസുകൾ കെഎസ്ആർടിസി സർവീസ് നടത്തുന്നതിനായി ടെൻ‍ഡർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാറ്റ്പാക് ടെക്നിക്കൽ ഓഫിസർ ആർ.ജെ.സഞ്ജയ്, ജോയിന്റ് ആർടിഒ വിനോദ് കുമാർ തുടങ്ങിയവരും ഹിയറിങ്ങിന് എത്തിയ സംഘത്തിലുണ്ടായിരുന്നു.

BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026
BREAKING NEWS
'മോദി എന്റെ നല്ല സുഹൃത്ത്; കരുത്തനായ വ്യക്തി, ലോകം ബഹുമാനിക്കുന്ന നേതാവ്; ടഫ് മാൻ'; ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; 'ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ശ്രദ്ധേയം'
17 Nov 2026
BREAKING NEWS
’വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026