BREAKING NEWS

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ലോട്ടറിക്കടയ്ക്കുള്ളിലേയ്ക്ക് വലിച്ച് കയറ്റി, ലൈംഗികമായി ഉപദ്രവിച്ചു; നിലവിളിച്ചതോടെ പുറത്തിറക്കിവിട്ടു; ഭയന്നുവിറച്ചിരുന്ന കുട്ടിയോട് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്; 73കാരന് 14 വർഷം കഠിനതടവും 40000 രൂപ പിഴയും

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലംപ്രയോഗിച്ച് ലോട്ടറിക്കടയ്ക്കുള്ളിൽ വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരൻ (73) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് വിധി പ്രസ്താവിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജങ്ഷനിൽ ലോട്ടറിക്കട നടത്തുന്ന പ്രതി ബലംപ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് വാതിലടച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് പുറത്തേക്ക് വിട്ടു. സ്കൂളിലെത്തിയ കുട്ടി ഭയന്നുവിറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. കേസിൽ 19 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. അന്നത്തെ അരുവിക്കര പോലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

ഫുജൈറയിൽ ട്രക്കിനു പിന്നിൽ കാറിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ ഇരട്ടകളും മകളുടെ കുട്ടിയും!! അപകടം വീട് സന്ദർശനത്തിനെത്തിയ ബന്ധുക്കളെ തിരികെക്കൊണ്ടെയാക്കാൻ പോകുന്നതിനിടെ

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026